റിഷബ് പന്ത് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ്; മുന്‍ ശ്രീലങ്കന്‍ താരം
Cricket
റിഷബ് പന്ത് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ്; മുന്‍ ശ്രീലങ്കന്‍ താരം
ശ്രീരാഗ് പാറക്കല്‍
Friday, 14th August 2026, 10:07 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്‌സ് ഫാക്ടറാണ് റിഷബ് പന്തെന്ന് മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മഹറൂഫ്. പന്ത് തന്റെ ഗെയിം പ്ലാനില്‍ മാറ്റം വരുത്തുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും താന്‍ ശ്രീലങ്കന്‍ ഡ്രസ്സിങ് റൂമിലുണ്ടായിരുന്നെങ്കില്‍ പന്തിനെ തീര്‍ച്ചയായും ആശങ്കപ്പെടുമായിരുന്നുവെന്നും മഹറൂഫ് പറഞ്ഞു. കളിയുടെ ഗതി പൂര്‍ണമായി മാറ്റിമറിക്കാന്‍ കഴിയുന്ന താരമാണ് റിഷബ് പന്തെന്നും അദ്ദേഹം പറഞ്ഞു.

‘റിഷബ് പന്തിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളാണ് നടക്കുന്നത്, അദ്ദേഹം എങ്ങനെയായിരിക്കും കളിക്കുക? തന്റെ ഗെയിം പ്ലാനില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടിവരുമോ എന്നൊക്കെയാണ് ചര്‍ച്ച. എന്നാല്‍ ഒരു മുന്‍താരമെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍, ഞാന്‍ എതിര്‍ ടീമിലോ ശ്രീലങ്കന്‍ ഡ്രസ്സിങ് റൂമിലോ ആയിരുന്നെങ്കില്‍ റിഷബ് പന്തിനെ തീര്‍ച്ചയായും ഭയപ്പെടുമായിരുന്നു.

മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മഹറൂഫ്

കാരണം, വെറും അരമണിക്കൂറിനുള്ളിലോ 45 മിനിട്ടിനുള്ളിലോ കളിയുടെ ഗതി പൂര്‍ണമായി മാറ്റിമറിക്കാന്‍ കഴിയുന്ന താരമാണ് റിഷബ് പന്ത്. മുമ്പും അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യയുടെ ഒരു എക്‌സ് ഫാക്ടര്‍ താരമാണ്. സ്വാഭാവികമായ രീതിയില്‍ കളിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്,’ മഹറൂഫ് ഐ.എന്‍.എസ്സിനോട് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സൂപ്പര്‍ താരം റിഷബ് പന്തും മികച്ച പരിശീലനമാണ് നടത്തുന്നത്. നെറ്റ്സില്‍ ഏറെ നേരം താരം ബാറ്റിങ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. മാത്രമല്ല തന്റെ ആക്രമണ മനോഭാവത്തില്‍ മാറ്റം വരുത്താതെയാകും പന്ത് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. പരിശീലനത്തില്‍ കൂടുതല്‍ സിക്സര്‍ അടിക്കാനാണ് പന്ത് മുന്‍ഗണന നല്‍കിയത്.

പരമ്പരയ്ക്ക് മുന്നോടിയായുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. സന്നാഹ മത്സരത്തിന് മുന്നോടിയ പരിശീലനത്തില്‍ പരിക്ക് പറ്റിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എന്നാല്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.കോടി മാത്രം

പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളും സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

ശ്രീലങ്ക സ്‌ക്വാഡ്

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക

Content Highlight: Farveez maharoof Praises Rishabh Pant

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ