'മനസാക്ഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് വരാനുള്ള സമയമാണിത്'; റിപ്പബ്ലിക്ക് ടി.വിയില്‍ നിന്നും രാജിവെച്ച മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിച്ച് ഫര്‍ഹാന്‍ അക്തര്‍
Film News
'മനസാക്ഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് വരാനുള്ള സമയമാണിത്'; റിപ്പബ്ലിക്ക് ടി.വിയില്‍ നിന്നും രാജിവെച്ച മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിച്ച് ഫര്‍ഹാന്‍ അക്തര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th September 2020, 5:29 pm

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിയ്ക്കെതിരായ മാധ്യമവിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തകയെ അഭിനന്ദിച്ച് സംവിധായകനും നടനുമായി ഫര്‍ഹാന്‍ അക്തര്‍.

മനസാക്ഷിയുള്ളതും ദീര്‍ഘകാലമായി മൗനം തുടരുന്നതുമായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് വരാനുള്ള സമയമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച ശാന്തശ്രീ സര്‍ക്കാരിന്റെ ട്വിറ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു ഫര്‍ഹാന്‍ അക്തറിന്റെ പ്രതികരണം. ശാന്തശ്രീയുടെ ധൈര്യത്തിന് കൈയ്യടി ആവശ്യമാണെന്നും മറ്റുള്ളവര്‍ കൂടി സത്യം തുറന്നു പറയുന്നതിന് അവര്‍ സഹായിക്കുമെന്ന് കരുതുന്നുവെന്നും ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു.

സുശാന്ത് സിങ് രജ്പുതുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പബ്ലിക്ക് ടി.വിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടമായി രാജിവെച്ച് പുറത്തു പോയിരുന്നു.

ധാര്‍മ്മികമായ കാരണങ്ങളാല്‍ റിപ്പബ്ലിക് ടി.വി വിടുകയാണെന്ന് ശാന്ത ശ്രീ സര്‍ക്കാര്‍ അറിയിച്ചു. താന്‍ നിലവില്‍ നോട്ടീസ് പിരീഡിലാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.റിയ ചക്രബര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ റിപ്പബ്ലിക് ടി.വി നടത്തുന്ന ആക്രമണാത്മക അജണ്ടയെക്കുറിച്ച് ഇനിയും തുറന്നു പറയാതിരിക്കാനാവില്ല’, അവര്‍ പറഞ്ഞു.

 

കേസിന്റെ സാമ്പത്തിക വശം പരിശോധിക്കാനായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും എന്നാല്‍ സുശാന്തിന്റെ പണമുപയോഗിച്ച് റിയ ഫ്ളാറ്റ് വാങ്ങിയെന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നും ശാന്തശ്രീ പറയുന്നു. എന്നാല്‍ പിന്നീട് റിയയുടെ അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിച്ചവരെയെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ മൊഴി നല്‍കാന്‍ സുനന്ദയുടെ പിതാവിനെ നിര്‍ബന്ധിക്കുകയായിരുന്നെന്ന് റിപ്പബ്ലിക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തെകനായ തേജീന്ദര്‍ സിംഗ് സോധി വെളിപ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ടി.വിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫായിരുന്ന തേജീന്ദര്‍ സിംഗ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക