അള്‍ട്ടിമേറ്റ് ഫാന്റസി വേള്‍ഡുമായി കിച്ച സുദീപ്; വിക്രാന്ത് റോണ ട്രെയ്‌ലര്‍
Film News
അള്‍ട്ടിമേറ്റ് ഫാന്റസി വേള്‍ഡുമായി കിച്ച സുദീപ്; വിക്രാന്ത് റോണ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd June 2022, 6:54 pm

കിച്ച സുദീപ് നായകനാവുന്ന ഫാന്റസി ആക്ഷന്‍ ചിത്രം വിക്രാന്ത് റോണയുടെ ട്രെയ്‌ലര്‍ പുറത്ത്. നിഗൂഡമായ ഒരു ഗ്രാമവും അവിടേക്ക് എത്തുന്ന നായകനേയുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ഒരേസമയം ത്രില്ലടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ നിമിഷങ്ങളിലൂടെയാണ് ട്രെയ്‌ലര്‍ കടന്നു പോകുന്നത്.

ചിത്രത്തിലെ റാ റാ റാക്കമ്മ എന്ന ഗാനം നേരത്തെ യൂട്യൂബില്‍ റീലീസ് ചെയ്തിരുന്നു. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന വിക്രാന്ത് റോണ ജൂലൈ 28നാണ് റിലീസ് ചെയ്യുന്നത്. കന്നഡയില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ മൊഴി മാറ്റി എത്തും.

അനൂപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്ന സിനിമ ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മിക്കുന്നു. സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിര്‍മാണത്തില്‍ പങ്കാളിയാണ്.

വില്യം ഡേവിഡ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, ബി. അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍, ആഷിക് കയ്‌സഗോളി എഡിറ്റിങ് നിര്‍വഹിക്കുന്നത്.

Content Highlight:  fantasy action movie Vikrant Rona’s trailer starring Kicha Sudeep is out