നെറ്റ്ഫ്‌ളിക്‌സിലെ മെഗാ ഹിറ്റ് പരമ്പരയായ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അഞ്ചാം സീസണിലെ രണ്ടാം വോള്യം ഡിസംബര്‍ 25നാണ് റിലീസ് ചെയ്തത്. സീരീസ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം വോള്യത്തിന് എന്നാല്‍ ആരാധകരെ തൃപ്ത്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

മാക്‌സും ഹോളിയും സ്‌ട്രെയ്ഞ്ചര്‍ തിങ്‌സില്‍ നിന്ന്/ Screengrab/ Netflix
റേറ്റിങ് കുത്തനെ താഴേക്ക് പോയ രണ്ടാമത്തെ വോള്യത്തിലെ ‘എസ്‌കേപ്പ് ഫ്രം കാമസോട്ട്’ എന്ന എപ്പിസോഡാണ് ഇപ്പോള്‍ സമൂഹാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകുന്നത്.
അപ്‌സൈഡ് ഡൗണില്‍, വെക്‌നയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹോളിയുടെയും മാക്‌സിന്റെയും എപ്പിസോഡായിരുന്നു എസ്‌കേപ്പ് ഫ്രം കാമസോട്ട്. എപ്പിസോഡിലെ അവസാന ഭാഗത്തെ ഒരു ചെറിയ പോര്‍ഷനാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ ഇരയാകുന്നത്.

കുറച്ച് കാലം മലയാളികളുടെ റീല്‍ അടക്കി ഭരിച്ച കണ്‍വിന്‍സിങ് സ്റ്റാറിനെ ഓര്‍മപ്പെടുത്തി കൊണ്ടാണ്, സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ സാഡി സിങ്ക് അവതരിപ്പിച്ച മാക്‌സ് എന്ന കഥാപാത്രത്തെ കാണികള്‍ ട്രോളുന്നത്. എപ്പിസോഡിലെ അവസാന സീനില്‍ അപ്‌സൈഡ് ഡൗണില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്ന മാക്‌സും ഹോളിയും ഒടുവില്‍ പുറത്തെത്താനുള്ള വഴി കണ്ടെത്തുന്നുണ്ട്.
ഹോളിയാണ് പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ മാക്‌സിനെ സഹായിച്ചത്. എന്നാല്‍ എല്ലാം കഴിഞ്ഞ്, പുറത്തേക്ക് പോകാനുള്ള വഴി എത്തുമ്പോള്‍ ‘ഹോളി നിനക്ക് എന്റെ കൂടെ വരാന്‍ കഴിയില്ല. നിന്റെ വഴി നീ കണ്ടെത്തണം’ എന്നാണ് മാക്‌സ് പറയുന്നത്. ഈ സീനാണ് ഇപ്പോള്‍ ട്രോളില്‍ നിറയുന്നത്.
