എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം കാണാനെത്തിയ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു
എഡിറ്റര്‍
Wednesday 8th November 2017 12:02am

 

തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലാന്‍ഡ് ടി-20 മത്സരത്തിനിടെ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ നൗഷാദ് (43) ആണ് ഹൃദയാഘാതം മൂലം സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്ത് സ്റ്റേഡിയത്തിലെത്തിയ നൗഷാദ് വൈകിട്ട് ആറുമണിയോടെ സ്‌റ്റേഡിയത്തിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സഹായത്തോടെ എസ്.പി.ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംഗമാണ് നൗഷാദ്.

മഴ കാരണം എട്ടോവറായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ആറു റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത്.

Advertisement