ആമസോണ്‍ പ്രൈമിന്റെ ഫാമിലി മാന്‍ നാളെ മുതല്‍; മനോജ് വാജ്‌പേയി, പ്രിയമണി, നീരജ് മാധവ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍
web stream
ആമസോണ്‍ പ്രൈമിന്റെ ഫാമിലി മാന്‍ നാളെ മുതല്‍; മനോജ് വാജ്‌പേയി, പ്രിയമണി, നീരജ് മാധവ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th September 2019, 6:45 pm

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആമസോണ്‍ പ്രൈമിന്റെ പുതിയ ഹിന്ദി വെബ് സീരിസ് ദ ഫാമിലി മാന്‍ നാളെ മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും. മനോജ് വാജ്‌പേയും പ്രിയാമണിയും പ്രധാനവേഷത്തില്‍ എത്തുന്ന സീരിസില്‍ മലയാളി താരം നീരജ് മാധവും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

സീരിസിന്റെ പ്രിവ്യു ഷോ കൊച്ചിയില്‍ ഇന്ന് നടന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കായി ജോലി ചെയ്യുന്ന ശ്രീകാന്ത് എന്ന വ്യക്തിയായാണ് മനോജ് വാജ്‌പെയി അഭിനയിക്കുന്നത്. സുചിത്ര എന്ന കഥാപാത്രമായി പ്രിയാമണിയും മൂസയായി നീരജും എത്തുന്നു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തന്റെ യഥാര്‍ത്ഥ ജോലി പുറത്ത് പറയാന്‍ കഴിയാത്ത ശ്രീകാന്ത് ആയി മനോജ് എത്തുമ്പോള്‍ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ഗോവ ഗോവ ഗോണ്‍ സംവിധാനം ചെയ്ത രാജ് കൃഷ്ണയാണ് വെബ് സീരിസ് ഒരുക്കുന്നത്. നിലവില്‍ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലാണ് നീരജിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം.

ആദ്യമായാണ് ഒരു മലയാള താരം വെബ് സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെയ്ഫ് അലിഖാന്‍, നവാസുദീന്‍ സിദ്ദിഖി, മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ച വെബ് സീരിസുകള്‍ നേരത്തെ ബിടൗണില്‍ ഹിറ്റായിരുന്നു.

DoolNews Video