ഗുജറാത്തില്‍ വ്യാജ നോട്ടടിക്കുന്ന യന്ത്രം പിടികൂടി
Daily News
ഗുജറാത്തില്‍ വ്യാജ നോട്ടടിക്കുന്ന യന്ത്രം പിടികൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th December 2016, 4:41 pm

note-machine

രണ്ടു ദിവസം മുമ്പ് നോട്ടടി യന്ത്രവുമായി രണ്ടു പേരെ പിടിച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. 2000ത്തിന്റെയും 500ന്റെയും വ്യാജനോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നത്.

അഹമ്മദാബാദ്:  ഗുജറാത്തിലെ ഖേദ ജില്ലയില്‍ വ്യാജ നോട്ടടിക്കുന്ന യന്ത്രം പിടികൂടി. 12.45 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ 2000 രൂപയുടെ നോട്ടുകളാണ്. രാജ്‌കോട്ട് ക്രൈം ബ്രാഞ്ച്  പൊലീസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

നോട്ടടിക്കുന്നതിനായി തയ്യാറാക്കി വെച്ച പേപ്പറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് നോട്ടടി യന്ത്രവുമായി രണ്ടു പേരെ പിടിച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. 2000ത്തിന്റെയും 500ന്റെയും വ്യാജനോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നത്.

ഖേദയ്ക്ക് സമീപമുള്ള ദാകോര്‍ ടൗണില്‍ നിന്നും പന്ത്രണ്ട് ലക്ഷവുമായി 4 പേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും പുതിയ രണ്ടായിരത്തിന്റെയും 100, 50 നോട്ടുകളാണ് പിടികൂടിയത്. കമ്മീഷനടിസ്ഥാനത്തില്‍ നോട്ടുമാറ്റി നല്‍കുന്ന സംഘമാണ് ഇവരുടേത്.

Read more