എ.എസ്.ഐക്കെതിരായ വ്യാജവാര്‍ത്ത; സ്റ്റേഷനിലെത്തി ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ചാനല്‍
Kerala News
എ.എസ്.ഐക്കെതിരായ വ്യാജവാര്‍ത്ത; സ്റ്റേഷനിലെത്തി ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ചാനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th April 2025, 1:00 pm

മയ്യഴി: മാഹി സ്റ്റേഷനിലെ എ.എസ്.ഐക്കെതിരായ വ്യാജ വാര്‍ത്തയില്‍ മാപ്പപേക്ഷിച്ച് മാതൃഭൂമി ചാനല്‍. സ്റ്റേഷനില്‍ നേരിട്ടെത്തി ചാനല്‍ പ്രതിനിധികള്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിക്കൊപ്പം എ.എസ്.ഐ പെരുന്നാള്‍ വിരുന്നില്‍ പങ്കെടുത്തെന്ന വ്യാജ വാര്‍ത്തയിലാണ് മാതൃഭൂമി മാപ്പപേക്ഷിച്ചത്. എ.എസ്.ഐ നിയമനടപടി ആരംഭിച്ചതോടെയാണ് മാതൃഭൂമി പ്രതിനിധികള്‍ സ്റ്റേഷനിലെത്തിയത്.

ഏപ്രില്‍ 15നാണ് എ.എസ്.ഐക്കെതിരെ മാതൃഭൂമി വ്യാജ വാര്‍ത്ത നല്‍കിയത്. പെരുന്നാള്‍ വിരുന്ന് വിവാദമായതോടെ എ.എസ്.ഐയെ മാഹി പൊലീസ് സൂപ്രണ്ട് ക്രൈം സ്‌ക്വാഡില്‍ നിന്ന് ആംഡ് പൊലീസിലേക്ക് മാറ്റിയതായും വാര്‍ത്ത അവകാശപ്പെട്ടിരുന്നു.

എന്നാല്‍ മാതൃഭൂമിയുടെ വാദങ്ങള്‍ എ.എസ്.ഐ നിഷേധിക്കുകയായിരുന്നു. പിന്നാലെ എ.എസ്.ഐ നിയമനടപടിക്ക് തയ്യാറാകുകയും ചെയ്തു.

Content Highlight: Fake news against ASI; Mathrubhumi Channel reaches mahe station and expresses regret