ആദ്യ ചിത്രത്തിലെ അഭിനയത്തിന് വിമര്‍ശനം ലഭിച്ച് പിന്നീട് തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രിയെ ഒന്നാകെ ഞെട്ടിച്ച നടനാണ് ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ കരിയര്‍ ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ആദ്യ ചിത്രത്തിലെ അഭിനയത്തിന് വിമര്‍ശനം ലഭിച്ച് പിന്നീട് തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രിയെ ഒന്നാകെ ഞെട്ടിച്ച നടനാണ് ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ കരിയര്‍ ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഏത് തരത്തിലുള്ള കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന ഫഹദ് സംവിധായകന്‍ ഫാസിലിന്റെ മകനാണ്. താന്‍ എപ്പോഴും സംവിധായകരോട് ‘എന്നെ കൊണ്ട് എന്തെങ്കിലും പുതുതായി ചെയ്യിപ്പിക്കൂ’ എന്നാണ് പറയാറുള്ളതെന്ന് പറയുകയാണ് ഫഹദ്.
തനിക്ക് ഇങ്ങനെയൊക്കെയേ ചെയ്യാന്‍ പറ്റുള്ളൂവെന്നും നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വെച്ച് അത് പുതിയതാക്കാന്‍ ശ്രമിക്കാമെന്നുമാണ് താന്‍ പറയാറുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അതല്ലാതെ എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റിയ ആളല്ല താനെന്നും ഫഹദ് പറയുന്നു.
‘എനിക്ക് ഒരുപാട് ലിമിറ്റേഷനുകളുണ്ട്. നമ്മുടെ അടുത്തേക്ക് കുറേ ആളുകള്‍ വരികയും, അത് വഴി നമ്മള്‍ കറക്ടാകുകയുമാണ് ചെയ്യുന്നത്. എനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാവില്ല. അങ്ങനെ ഒരു പരിപാടിയും ഞാന്‍ ഒറ്റക്ക് കറക്ടാക്കിയിട്ടില്ല,’ ഫഹദ് ഫാസില്‍ പറയുന്നു.
നമ്മള്‍ ഒരു കഥ ഇഷ്ടപ്പെട്ട് ഷൂട്ടിന് വേണ്ടി പോയാല്‍ അവിടേക്ക് ‘ഇനിയും നന്നാക്കാം’ എന്നും പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ വരികയാണെന്നും അദ്ദേഹം പറഞ്ഞു. ആ പ്രോസസിലാണ് താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ്.
‘എന്റെ വാപ്പച്ചി പറഞ്ഞ ഒരു കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട് ഒരു കാര്യം മാത്രമാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ‘നിനക്ക് ഇഷ്ടമുള്ള സിനിമയാണ് നീ ചെയ്യുന്നതെങ്കില്‍, നിനക്കെങ്കിലും അത് ഇഷ്ടപ്പെടും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതില്‍ ഒരിക്കലും കോംപ്രമൈസ് ചെയ്യരുതെന്നും പറഞ്ഞു. ഞാന്‍ അത് തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നത്. എനിക്ക് ആ സിനിമ ഇഷ്ടമായാല്‍ ഞാന്‍ ചെയ്യുന്നു. ഒരു സിനിമ ഇഷ്ടത്തോടെ ചെയ്യുമ്പോള്‍ ബാക്കിയെല്ലാം നമ്മളില്‍ നിന്നും താനേ വന്നോളും,’ ഫഹദ് ഫാസില്‍ പറയുന്നു.
Content Highlight: Fahadh Faasil Talks About Fasil’s Advice