പരസ്പരം വഴക്കടിക്കുന്ന ഫഹദും നസ്രിയയും; വൈറലായി താര ദമ്പതികളുടെ 'ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ്'
Entertainment news
പരസ്പരം വഴക്കടിക്കുന്ന ഫഹദും നസ്രിയയും; വൈറലായി താര ദമ്പതികളുടെ 'ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st September 2022, 5:02 pm

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഒരുമിച്ചെത്തുന്ന വീഡിയോ വൈറലാകുന്നു. ‘ലവ് ഹാസ് മെനി ഫ്‌ളേവേഴ്‌സ്’ (Love has many flavours) എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ ഫഹദാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഐസ്‌ക്രീമിന്റെ പരസ്യമാണോ വീഡിയോ എന്നാണ് ആരാധകര്‍ കമന്റ് ബോക്‌സില്‍ സംശയം പ്രകടിപ്പിക്കുന്നത്. കാമറി (camerry) എന്ന പേരിലുള്ള ഒരു ഐസ്‌ക്രീം വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് ചെയ്യുന്ന വീഡിയോ സീരീസിന്റെ ഭാഗമാണോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്.

എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫഹദും നസ്രിയയും തന്റെ ശരിയായ പേരുകളില്‍ തന്നെയാണ് വീഡിയോയിലെത്തുന്നത്. കാറില്‍ നിന്നും പിന്നീട് വീട്ടില്‍ കയറിയ ശേഷവും പരസ്പരം വഴക്കടിക്കുന്ന നസ്രിയയെയും ഷാനുവിനെയുമാണ് വീഡിയോയില്‍ കാണാനാവുക.

‘കറങ്ങിത്തിരിഞ്ഞ് എല്ലാ പ്രാവശ്യവും ഞാനാണല്ലോ വില്ലന്‍, ഐ ആം ഫെഡ് അപ് വിത്ത് യു മിസ്റ്റര്‍ ഫഹദ്’ എന്ന് പറഞ്ഞുകൊണ്ട് നസ്രിയ മുറിയില്‍ നിന്നും വഴക്കടിച്ച് ഇറങ്ങിപ്പോകുന്നതും ഫഹദ് ചിരിച്ചുകൊണ്ട് കട്ടിലിലിരുന്ന് ഐസ്‌ക്രീം കഴിക്കുന്നതുമാണ് വീഡിയോയുടെ അവസാന ഭാഗം.

Content Highlight: Fahadh Faasil, Nazriya Nazim new video went viral