കേരളത്തിലെ വീടുകളിൽ കണ്ടിട്ടുള്ള ഒരു കാര്യമാണത്, അതിത്രത്തോളം ഇംപാക്‌ട് ഉണ്ടാക്കുമെന്ന് കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ
Entertainment news
കേരളത്തിലെ വീടുകളിൽ കണ്ടിട്ടുള്ള ഒരു കാര്യമാണത്, അതിത്രത്തോളം ഇംപാക്‌ട് ഉണ്ടാക്കുമെന്ന് കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th July 2022, 9:55 am

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. ‘ഷമ്മി ഹീറോ ആടാ ഹീറോ’ എന്ന് പറഞ്ഞ, അടുക്കളയിൽ ഭാര്യയുടെയും അനിയത്തിയുടെയും സംസാരം ഒളിഞ്ഞുകേൾക്കുന്ന ആ ക്യാരക്ടർ ഫഹദ് ബാക്കിയായി കൈകാര്യം ചെയ്തു.

സിനിമയിൽ ഷമ്മി ഷർട്ട് ഇടാതെയാണ് വീടിനുള്ളിൽ നടക്കുന്നത്. എന്നാൽ അത് അത്രത്തോളം ഇംപാക്‌ട് ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും പ്രേക്ഷകർക്ക് അത് കണക്ട് ചെയ്യാൻ പറ്റിയെന്നും പറയുകയാണ് ഫഹദ്. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ കേരളത്തിലെ വീടുകളിൽ കണ്ടിട്ടുള്ള ഒരുകാര്യമാണ് ആണുങ്ങൾ ഷർട്ടിടാതെ കിച്ചണിൽ നിൽക്കുന്നത്. എനിക്ക് അത്ര രസമുള്ള കാഴ്ചയായി അത് തോന്നിയിട്ടില്ലെന്നും ശ്യാമും മധുവും ദിലീഷിനുമൊക്കെ ഒരു പക്ഷെ ആദ്യമേ മനസിലായെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഞാൻ കേരളത്തിലെ വീടുകളിൽ കണ്ടിട്ടുള്ള ഒരു കാര്യമാണ് ആണുങ്ങൾ ഷർട്ടിടാതെ കിച്ചണിൽ നിൽക്കുന്നത്. എനിക്ക് അത്ര രസമുള്ള കാഴ്ചയായി അത് തോന്നിയിട്ടില്ല. അതെന്നെ ഒരുപാട് അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്.

എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ളതാണത്. കുളിച്ച് കഴിഞ്ഞിറങ്ങുമ്പോൾ ഷർട്ട് ഇടാലോ. ഷമ്മി എന്ന കഥാപാത്രത്തിനുവേണ്ടി അങ്ങനെ ചെയ്യുമ്പോൾ ആളുകൾ ഇത്രത്തോളും തിരിച്ചറിയുമെന്ന് കരുതിയിരുന്നില്ല. ശ്യാമും മധുവും ദിലീഷുമൊക്കെ ഒരു പക്ഷെ ആദ്യമേ മനസിലാക്കിയിരുന്നു.

ഇത്രത്തോളും ഇംപാക്‌ട് അത് ഉണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. ശേഷം എനിക്ക് മനസിലായി ഇത് എല്ലാ മലയാളികളും കണ്ടിട്ടുള്ളതുക്കൊണ്ടാണ് ഇത്ര ഇംപാക്‌ട് ഉണ്ടാക്കിയത്. ഞാൻ കണ്ടിട്ടുള്ളത് മാത്രമേ ആ സിനിമയിൽ റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുള്ളൂ,’ ഫഹദ് ഫാസിൽ പറഞ്ഞു.

മലയൻകുഞ്ഞാണ് ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രജീഷ് വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗാനത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാണം.

നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

Content Highlight: Fahad Fasil says that males are shirtless in kerala homes and never expected that may make such an impact in the movie Kumbalngi Nights