രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസില്‍ അവന്‍ മാത്രം; തുറന്നുപറഞ്ഞ് ഫാഫ് ഡു പ്ലെസി
IPL
രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസില്‍ അവന്‍ മാത്രം; തുറന്നുപറഞ്ഞ് ഫാഫ് ഡു പ്ലെസി
ആദര്‍ശ് എം.കെ.
Thursday, 19th March 2026, 4:31 pm

ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് സഞ്ജു സാംസണിന്റെ വിടവ് നികത്താന്‍ സാധിക്കാത്തതാണെന്ന് മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകനും സൂപ്പര്‍ താരവുമായ ഫാഫ് ഡു പ്ലെസി. രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സഞ്ജു സാംസണെയാണ് തനിക്ക് ഓര്‍മ വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിയോ സ്റ്റാറിന്റെ ഗെയിം പ്ലാനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജു സാംസണ്‍

‘ഐ.പി.എല്ലിലെ ഐതിഹാസിക ടീമുകളെ പരിശോധിക്കുമ്പോള്‍ അവര്‍ക്കെല്ലാം ഒരു പ്രധാന ഇന്ത്യന്‍ താരം അഥവാ മാര്‍ക്വി പ്ലെയര്‍ ഉണ്ടാകും. വിരാട് കോഹ്‌ലി, എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവരെ പോലെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖമായിരുന്നു സഞ്ജു സാംസണ്‍.

രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ വരിക സഞ്ജു സാംസണിന്റെ മുഖം തന്നെയാണ്. ആ മുഖം നഷ്ടപ്പെട്ടത് രാജസ്ഥാനെ സംബന്ധിച്ച് വലിയ നഷ്ടമായിരിക്കും,’ ഡു പ്ലെസി പറഞ്ഞു.

ഫാഫ് ഡു പ്ലെസി

ടീമില്‍ യശസ്വി ജെയ്‌സ്വാളിന്റെ റോളിനെ കുറിച്ചും സഞ്ജുവിനൊപ്പം താരം കളിച്ച രീതിയെ കുറിച്ചും ഡു പ്ലെസി പറഞ്ഞു.

‘സഞ്ജു സാംസണ്‍ സ്ഥിരതയോടെ ബാറ്റ് വീശിയത് യശസ്വി ജെയ്‌സ്വാളിന് സ്വന്തം ശൈലിയില്‍ കളിക്കാന്‍ സാഹചര്യം ഒരുക്കിയിരുന്നു. ഇപ്പോള്‍ സഞ്ജു ഇല്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയാകും എല്ലാവരും നോക്കിക്കാണുക.

സഞ്ജുവും ജെയ്‌സ്വാളും

ഇപ്പോള്‍ താന്റെ അറ്റാക്കിങ് ക്രിക്കറ്റ് ശൈലി തന്നെ തുടരണമോ അതോ സീനിയര്‍ താരം എന്ന നിലയില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കണോ എന്നത് അദ്ദേഹത്തിന് ഒരു പാഠമായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് സ്വന്തമാക്കിയ ശേഷം താരം പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് താരം കളത്തിലിറങ്ങുന്നത്.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.

 

Content Highlight: Faf du Plessis about Sanju Samson

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.