ഫേസ്ബുക്ക് ഇവന്റ്‌സിന് മേക്ക് ഓവര്‍
Big Buy
ഫേസ്ബുക്ക് ഇവന്റ്‌സിന് മേക്ക് ഓവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2012, 12:57 pm

ന്യൂദല്‍ഹി : ഫേസ്ബുക്കില്‍ വീണ്ടും മേക്ക് ഓവര്‍. തങ്ങളുടെ 900 മില്യണ്‍ വരുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഫേസ്ബുക്ക് ഇവന്റ്‌സ് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

 

വരാനിരിക്കുന്ന ഇവന്റ്‌സിനെ ഹൈലൈറ്റ് ചെയ്താവും ഇനി ഇവന്റ്‌സില്‍ കാണുക. ഇതോടെ സുഹൃത്തിന്റെ ജന്മദിനമോ, വിവാഹ വാര്‍ഷികമോ മറന്ന് പോകില്ലെന്ന് മാത്രമല്ല അതിന് വേണ്ടി കൂടുതല്‍ നന്നായി തയ്യാറെടുക്കുകയും ആവാമെന്നും ഫേസ്ബുക്ക് പറയുന്നു.

 

പുതിയ ഫീച്ചേര്‍സുമായി ഗൂഗിള്‍ പ്ലസ് വരുന്നു എന്ന വാര്‍ത്ത കേട്ടതുമുതല്‍ എന്ത് ചെയ്യുമെന്നാലോചിച്ച് തലപുകയ്ക്കുകയായിരുന്ന ഫേസ്ബുക്ക് എഞ്ചിനീയര്‍മാര്‍ക്ക് തല്‍ക്കാലം രക്ഷപ്പെട്ടെന്ന് കരുതി ആശ്വസിക്കാം. പക്ഷേ ഇവന്റ്‌സും കലണ്ടറും ഒക്കെ അപ്‌ഡേറ്റ് ചെയ്ത് ഇനിയും എത്ര നാള്‍ തള്ളി നീക്കുമെന്നാണ് കമ്പനിയുടെ പുതിയ ആശങ്ക.