രജിനിയും ഷാരൂഖും ലാലേട്ടനുമുണ്ടെങ്കിലും ജയിലര്‍ 2ല്‍ ഈ മുതലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് മറികടക്കാന്‍ പാടുപെടും, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Indian Cinema
രജിനിയും ഷാരൂഖും ലാലേട്ടനുമുണ്ടെങ്കിലും ജയിലര്‍ 2ല്‍ ഈ മുതലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് മറികടക്കാന്‍ പാടുപെടും, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
അമര്‍നാഥ് എം.
Thursday, 5th March 2026, 7:03 pm

ഇന്ത്യന്‍ സിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും തൂഫാനാക്കാനുള്ള വകുപ്പുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാംവരവ് ആദ്യഭാഗത്തെക്കാള്‍ ഗംഭീരമാകുമെന്ന് ഓരോ അപ്‌ഡേറ്റും അടിവരയിടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.

ആദ്യഭാഗത്തില്‍ കുറഞ്ഞ സക്രീന്‍ ടൈം കൊണ്ട് മാസിന്റെ അങ്ങേയറ്റം കാണിച്ച മോഹന്‍ലാലിനും ശിവ രാജ്കുമാറിനുമൊപ്പം മറ്റ് ചില അതിഥിവേഷങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. വിജയ് സേതുപതി, മിഥുന്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ സാന്നിധ്യവും ജയിലര്‍ 2ലുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.

ജയിലര്‍ 2 AI ചിത്രം Content Highlight: Jishad Sahmsudheen/ Instagram

കഴിഞ്ഞദിവസം മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയാണ് സിനിമാപേജുകളില്‍ ചര്‍ച്ച. ജിഷാദ് ഷംസുദീന്‍ പങ്കുവെച്ച സ്റ്റോറിയില്‍ രജിനികാന്ത്, ഷാരൂഖ് ഖാന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ ഒരു ഓപ്പണ്‍ ജീപ്പില്‍ യാത്ര ചെയ്യുന്നതിന്റെ എ.ഐ ചിത്രമാണുള്ളത്. ആരാധകരെല്ലാം ഈ സ്റ്റോറിക്ക് ശേഷം ആവേശത്തിലാണ്. ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച.

എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് ഒരു ഫ്രെയിമിലെത്തുമ്പോള്‍ ആരാകും സ്‌കോര്‍ ചെയ്യുക എന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ആദ്യഭാഗത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ പലരെയും ഞെട്ടിച്ച ശിവ രാജ്കുമാറിനെ കുറിച്ചാണ് പോസ്റ്റ്. ജയിലറില്‍ രജിനികാന്തും മോഹന്‍ലാലുമുണ്ടെങ്കിലും പലരും മറന്നുപോകുന്ന മുതലാണ് ഇതെന്ന് പോസ്റ്റില്‍ പറയുന്നു.

ശിവ രാജ്കുമാര്‍ Photo: Screen grab/ Amazon Prime Video

ആദ്യഭാഗത്തില്‍ രജിനിക്ക് പോലും ബ്രേക്ക് ചെയ്യാനാകാത്ത ഓറയായിരുന്നു ശിവണ്ണയുടേതെന്നും ക്ലൈമാക്‌സില്‍ അദ്ദേഹത്തിന് നല്‍കിയ ക്ലോസ് അപ്പ് ഷോട്ടുകളെല്ലാം ഗംഭീരമായിരുന്നെന്നും പോസ്റ്റിലുണ്ട്. രണ്ടാം ഭാഗത്തില്‍ ശിവരാജ്കുമാറിന്റെ മുന്നില്‍ ആരൊക്കെ സൈഡാകുമെന്ന് കണ്ടറിയാമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. സിജോ ജോയ് എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്.

ക്ലൈമാക്‌സില്‍ വെറും ടിഷ്യു പേപ്പര്‍ കൊണ്ട് മാസ് കാണിച്ചയാളാണ് ശിവ രാജ്കുമാറെന്ന് പലരും കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രജിനിക്ക് മുകളില്‍ ആരും ജയിലറില്‍ സ്‌കോര്‍ ചെയ്തിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സിനിമ റിലീസായ ശേഷം മതി ഇത്തരം അഭിപ്രായപ്രകടനമെന്നും കമന്റുകളുണ്ട്.

 

വന്‍ താരനിരയാണ് ജയിലര്‍ 2ലുള്ളത്. ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, വിനീത് തട്ടില്‍, കോട്ടയം നസീര്‍, അന്ന രാജന്‍ തുടങ്ങിയ മലയാള താരങ്ങളും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

Content Highlight: Facebook post about Jailer 2 viral in Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം