കണ്ണുകള്‍ ഉപതെരഞ്ഞെടുപ്പിലേക്ക്; 'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല'; മധ്യപ്രദേശില്‍ പോസ്റ്റര്‍ വാര്‍
Madhya Pradesh Bypoll 2020
കണ്ണുകള്‍ ഉപതെരഞ്ഞെടുപ്പിലേക്ക്; 'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല'; മധ്യപ്രദേശില്‍ പോസ്റ്റര്‍ വാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th May 2020, 9:52 am

ഭോപാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞടുപ്പിനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും സംബന്ധിച്ചടത്തോളം ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതേസമയം, മുന്‍ ഗുണ എം.പിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിനെയും മകനും എം.പിയുമായ നകുല്‍ നാഥിനെയും കാണാനില്ലെന്ന പോസ്റ്ററുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സിന്ധ്യയെയും ‘കാണാതായിരിക്കുന്നത്’.

സിന്ധ്യയെ കണ്ടെത്തുന്നവര്‍ക്ക് 5,100 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചാണ് പോസ്റ്ററുകള്‍. സിന്ധ്യയുടെ ഗ്വാളിയാറിലെ ജയ് വിലാസ് പാലസിനു പുറത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കമല്‍ നാഥിനെയും നകുല്‍നാഥിനെയും കാണ്മാനില്ലെന്ന് കാണിച്ച് ഇരുവരുടെയും മണ്ഡലമായ ചിന്ദ്വാരയിലായിരുന്നു പോസ്റ്ററുകള്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പരിപാടികള്‍ ലോക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ നിന്നുകൊണ്ട് ഏകോപിപ്പിക്കുകയാണ് ഇരുപാര്‍ട്ടികളും. അതിനിടെയാണ് പോസ്റ്ററുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ചുള്ള പോരും സജീവമായിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക