യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും സ്‌ഫോടനം; വ്യോമപാതകള്‍ അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍
Iran
യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും സ്‌ഫോടനം; വ്യോമപാതകള്‍ അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍
രാഗേന്ദു. പി.ആര്‍
Saturday, 28th February 2026, 3:16 pm

കുവൈത്ത് സിറ്റി: ഇറാനിലെ വ്യോമാക്രമണത്തിന് പിന്നാലെ ബഹ്റൈന്‍, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലും സ്‌ഫോടനം. മേഖലകളിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെയാണ് ആക്രമണം.

ബഹ്റൈനിലെ യു.എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തെ ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചത്. ഒരു മിസൈല്‍ തടഞ്ഞുനിര്‍ത്തിയതായി ബഹ്‌റൈന്‍ പറഞ്ഞു.

അബുദാബിയില്‍ സ്‌ഫോടനം ഉണ്ടായതോടെ യു.എ.ഇ വ്യോമപാത അടച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ആക്രമണം ഉണ്ടായത്. ഇറാന്‍ മിസൈലുകളെ പാട്രിയറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാഖിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ ഇറാനില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇസ്രഈലിലെയും ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും എംബസി നിര്‍ദേശിച്ചു.

ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പങ്കിടണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടിയുണ്ടാകുമെന്നും ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രാലയങ്ങള്‍ അറിയിച്ചു.

Content Highlight: Explosions in UAE, Bahrain, Kuwait; Gulf countries close airspace

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.