ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. ലഖ്നൗവിലാണ് അപകടം. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ഇന്ന് (ഞായര്‍) ഉച്ചയോടെയാണ് അപകടമുണ്ടായത്.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. ലഖ്നൗവിലാണ് അപകടം. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ഇന്ന് (ഞായര്‍) ഉച്ചയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ലഖ്നൗവിലെ ഒരു വീട്ടിലാണ് പടക്കനിര്‍മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. വീട്ടുടമസ്ഥനായ ആലം, പങ്കാളി മുന്നി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അയല്‍വീടുകളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.
സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ വീടിന്റെ ചുമരുകള്‍ തകര്‍ന്നുവീണത് അപകടം ഗുരുതരമാക്കിയെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അനിന്ദ്യ വിക്രം സിങ് പറഞ്ഞു. അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ചതാണ് സ്ഫോടനത്തിന് കാരണമായത്.
സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ ഫോഴ്സും ലോക്കല്‍ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ ബബ്ലു കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാനും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഓഗസ്റ്റ് 20ന് യു.പിയിലെ മഥുരയില്‍ സമാനമായി ഒരു അപകടം സംഭവിച്ചിരുന്നു. ബറേലി-ജയ്പൂര്‍ ഹൈവേയില്‍ രാസവസ്തുക്കള്‍ കയറ്റിയ ഒരു ട്രക്കിന് തീപിടിക്കുകയായിരുന്നു.
Content Highlight: Explosion at firecracker factory in UP; two dead