അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ എതിർത്ത വിദഗ്ധരെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുകയാണ്: വി.ഡി സതീശൻ
Kerala
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ എതിർത്ത വിദഗ്ധരെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുകയാണ്: വി.ഡി സതീശൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd November 2025, 12:59 pm

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം കള്ളകണക്കാണെന്ന് ചൂണ്ടിക്കാണിച്ച വിദഗ്‌ധരെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ആർ.വി.ജി മേനോൻ, ഡോ. കെ.പി കണ്ണൻ, എം.കെ ദാസ്, ഡോ.എം.എ ഉമ്മൻ, അരവിന്ദാക്ഷൻ എന്നിവരെ സി.പി.ഐ.എം സൈബർ സെൽ വളരെ മോശമായാണ് ആക്രമിക്കുന്നത്.
ഇവരെ നാടുകടത്താൻ പിണറായി വിജയന് അധികാരമില്ലാത്തതിനാലാണ് അല്ലെങ്കിൽ അതും ചെയ്തേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം പി.ആർ പ്രൊപ്പഗണ്ടയാണെന്ന് വി.ഡി സതീശൻ ആവർത്തിച്ചു.

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ ചോദ്യം ചെയ്ത പലരും ഇടതുസഹയാത്രികരായിരുന്നെന്നും അവർ ഗവൺമെന്റ് ഒരു തെറ്റായ കാര്യം ചെയ്തപ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നെന്നും അതിനാണ് അവരെ സോഷ്യയിൽ മീഡിയയിൽ അക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നതിനിടയിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. പ്രഖ്യാപനത്തിൽ
സഹകരിക്കില്ലെന്ന്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതിദാരിദ്ര്യ മുക്ത സംസ്ഥാന പദ്ധതി ശുദ്ധ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു .

കേരളം അതീവ ദരിദ്ര രഹിത സംസ്ഥാനമാണെന്ന് പറയുന്ന ശുദ്ധ തട്ടിപ്പാണ് മുഖ്യമന്ത്രി റൂൾ 300 പ്രഖ്യാപനത്തിലൂടെ നടത്തുന്നതാണെന്നും ഇതിന് കൂട്ടുനിൽക്കാൻ പ്രതിപക്ഷമില്ലെന്നും സഭയെ അവഹേളിച്ചു കൊണ്ടാണ് റൂൾ 300 സ്റ്റേറ്റ്മെന്റ് സഭയിൽ നടത്തുന്നതെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു. രാവിലെ പത്രങ്ങളിൽ വന്ന പരസ്യം മുഖ്യമന്ത്രി സഭിയിൽ വായിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചിരുന്നു.

Content Highlight: Experts who opposed the declaration of extreme poverty-free living are being attacked on social media: V.D. Satheesan