സീറ്റിം​ഗ് ക്രമീകരണത്തിൽ അതൃപ്തി; സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെ മുൻ കേന്ദ്ര മന്ത്രി
national news
സീറ്റിം​ഗ് ക്രമീകരണത്തിൽ അതൃപ്തി; സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെ മുൻ കേന്ദ്ര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th May 2022, 7:47 pm

ന്യൂദൽഹി: പുതുതായി നിയമിതനായ ദൽഹി ലെഫ്റ്റനന്റ് ​ഗവർണർ വിനയ് കുമാർ സക്സേനയുടെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടു നിന്ന് ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ ഹർഷ് വർധൻ. പരിപാടിയിൽ ഒരുക്കിയ സീറ്റിം​ഗ് അറേഞ്ചിമെന്റിലുള്ള അതൃപ്തിയാണ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് ഇവിടെ ഒരുക്കിയ സീറ്റിം​ഗ്. പാർലമെന്റ് അം​ഗങ്ങൾക്ക് പോലും സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് ലെഫ്റ്റനന്റ് ​ഗവർണറിന് കത്തെഴുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ദൽഹിയിലെ രാജ് നിവാസിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിലെ ഇരിപ്പിട ക്രമീകരണത്തിലുണ്ടായ അതൃപ്തിയാണ് ഇറങ്ങിപ്പോക്കിന് കാരണം.

പരിപാടിയിൽ നിന്നും ഹർഷവർധൻ മാറി നിന്നതിനോട് സക്സേന പ്രതികരിച്ചിട്ടില്ല. ദൽഹിയുടെ 22-ാമത് ലഫ്റ്റനന്റ് ​ഗവർണറായാണ് സക്സേന ചുമതലയേൽക്കുന്നത്.

ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘിയാണ് സക്‌സേനയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് മുൻ ലഫ്റ്റനന്റ് ​ഗവർണർ അനിൽ ബൈജാൽ രാജി വെച്ച ഒഴിവിലേക്കാണ് സക്‌സേനയുടെ നിയമനം.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പിഴവുകൾ കണ്ടെത്തിയത് ചൂണ്ടിക്കാട്ടി മുൻ കേന്ദ്ര ആരോ​ഗ്യ മന്ത്രിയായിരുന്ന ഹർഷവർധൻ മോദി മന്ത്രിസഭയിൽ നിന്നും രാജിവെച്ചിരുന്നു.

 

Content Highlight: Ex- Union minister walks out of swearing-in-ceremony over unhappy seating arrangements