അമര്‍നാഥ് ആക്രമണത്തിന് ഉപയോഗിച്ചത് പി.ഡി.പി മുന്‍ എം.എല്‍.എയുടെ കാറാണെന്ന് എന്‍.ഐ.എ
national news
അമര്‍നാഥ് ആക്രമണത്തിന് ഉപയോഗിച്ചത് പി.ഡി.പി മുന്‍ എം.എല്‍.എയുടെ കാറാണെന്ന് എന്‍.ഐ.എ
ന്യൂസ് ഡെസ്‌ക്
Tuesday, 22nd January 2019, 9:34 am

ശ്രീനഗര്‍: 2017ലെ അമര്‍നാഥ് ആക്രമണത്തിന് ഉപയോഗിച്ചത് പി.ഡി.പി മുന്‍ ഐജാസ് അഹമ്മദിന്റെ കാറാണെന്ന് എന്‍.ഐ.എ. കശ്മീര്‍ എ.ഡി.ജി.പിയ്ക്ക് നല്‍കിയ കത്തിലാണ് എന്‍.ഐ.എ ഇക്കാര്യം പറയുന്നത്. ഐജാസിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനാവശ്യപ്പെട്ടാണ് എന്‍.ഐ.എയുടെ കത്ത്.

2017 ജൂലൈ 10ന് അമര്‍നാഥ് യാത്രികര്‍ സഞ്ചരിച്ച ബസിന് നേരെ ബോട്ടെങൂവില്‍ നടന്ന ഭീകരാക്രമണത്തില്‍ 8 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.

ഷോപിയാന്‍ ജില്ലയിലെ വാചി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന മിര്‍ മിലിറ്റന്റുകള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതായി ആരോപണമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഐജാസ് മിറിന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ആദില്‍ ബഷീര്‍ ഷെയ്ഖ് ഏഴ് റൈഫിളുകളും ഒരു തോക്കുമായി കടന്നു കളഞ്ഞിരുന്നു.