‘ചര്‍ച്ചയിലൂടെയുള്ള ഒരു പരിഹാരമാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും ഞങ്ങളുടെ താത്പര്യങ്ങളെയും, ജനങ്ങളെയും, കമ്പനികളെയും സംരക്ഷിക്കും. ഞങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നില്ല. പക്ഷേ അത്യാവശ്യമാണെങ്കില്‍, തിരിച്ചടിക്കാന്‍ ശക്തമായ ഒരു പദ്ധതി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ അത് ഉപയോഗിക്കും,’ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്രസംഗത്തില്‍ വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
ആഗോള വ്യാപാര നിയമങ്ങള്‍ മറ്റുള്ളവര്‍ മുതലെടുത്തിട്ടുണ്ടെന്ന യു.എസ് വാദം തനിക്ക് മനസിലായെന്ന് പറഞ്ഞ ഉര്‍സുല, യൂറോപ്യന്‍ യൂണിയനെയും ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനെപ്പോലെ തന്നെ അമേരിക്കയും വ്യവസായവത്ക്കരണം പുനക്രമീകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്ക് മനസിലായെന്നും അവര്‍ പറഞ്ഞു.
എന്നിരുന്നാലും, താരിഫുകള്‍ അതിന്റെ ഉപഭോക്താക്കളുടെ മേല്‍ നികുതികളാണെന്നും അവ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും അമേരിക്കന്‍ ഫാക്ടറികള്‍ക്ക് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്നും അതുവഴി ജോലികള്‍ നഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപ് യു.എസ് ഉത്പ്പന്നങ്ങള്‍ക്കുള്ള താരിഫ് കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഇതുവരെ തങ്ങളുടെ താരിഫില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യ അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയാണ് ചുമത്തുന്നതെന്ന് ഇന്നലെ വൈറ്റ് ഹൗസ് സെക്രട്ടറി കരോലിന ലെവിറ്റ് പറഞ്ഞിരുന്നു.