എന്നുമുതലാണ് മലയാളികളിൽ ചിലർക്ക് മരണം ചിരിക്കാനുള്ളൊരു വകയായത്? മറ്റൊരു കുടുംബത്തിന്റെ ദുഃഖത്തെക്കുറിച്ച് പറയുന്ന പോസ്റ്റുകൾക്ക് താഴെ പൊട്ടിച്ചിരിയുടെ ഇമോജികൾ വാരിവിതറാൻ തോന്നുന്ന അത്ര മാനസിക വൈകല്യം ബാധിച്ചോ പലർക്കും ?
ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാൽ മരണ വാർത്തയുടെ താഴെ വരുന്ന കമന്റുകളിൽ അനുശോചനങ്ങളെക്കാൾ കൂടുതലുള്ളത് ആഘോഷങ്ങളും പൊട്ടിച്ചിരികളുമാണ്.
ഈ കമന്റുകളിടുന്നവരോട് ഒന്ന് പറയട്ടെ ലഹരിക്കടിമയായ മകനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവുന്നത്ര ശ്രമിച്ച ഒരു അച്ഛനാണ് മരണപ്പെട്ടിരിക്കുന്നത്. ലഹരിക്ക് അടിമയായ ഒരു വ്യക്തിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ അവകാശമില്ലേ? അർഹതയില്ല? അതിനായി ആ മനുഷ്യനെ സഹായിക്കുന്ന അയാളുടെ താങ്ങായിരുന്ന അച്ഛനെയാണ് ഷൈൻ ടോമിന് നഷ്ടമായിരിക്കുന്നത്.
Content Highlight: Even death is mocked; The cyber world is haunting Shine Tom Chacko’s family