സ്ഫടികം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ നടനും സംവിധായകനുമാണ് രൂപേഷ് പീതാംബരൻ. 2012ൽ പുറത്തിറങ്ങിയ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധാന കുപ്പായവും അണിഞ്ഞു.
സ്ഫടികം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ നടനും സംവിധായകനുമാണ് രൂപേഷ് പീതാംബരൻ. 2012ൽ പുറത്തിറങ്ങിയ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധാന കുപ്പായവും അണിഞ്ഞു.
പിന്നീട് 2012ൽ യു ടൂ ബ്രൂട്ടസ് എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോൾ നല്ല അഭിപ്രായം ലഭിച്ച ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിനെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും സംസാരിക്കുകയാണ് രൂപേഷ് പീതാംബരൻ.

‘പടത്തിന്റെ പേര് പറയുന്നില്ല. ഒരു സിനിമ ഇറങ്ങി. ഭയങ്കര നല്ല അഭിപ്രായം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. പക്ഷെ, പടം ഒട്ടും ഓടിയില്ല. തിയേറ്ററിൽ ആരും കയറിയില്ല. ഞാനും ചിത്രം പോയി കണ്ടു. എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ്. നല്ല സിനിമയാണ്. ഫീൽ ഗുഡ് ആണ്.
അവർ ചെയ്യാൻ പറ്റുന്ന രീതിയിൽ അവർ പ്രൊമോഷൻ ചെയ്തു. അതിലൊരു നോൺ ആക്ടർ അഭിനയിച്ച സിനിമയാണ്. സ്റ്റാർ കാസ്റ്റിലുള്ളൊരു സിനിമയൊന്നുമല്ല,’ രൂപേഷ് പീതാംബരൻ പറഞ്ഞു.
ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ തന്റെ സുഹൃത്താണെന്നും തങ്ങളൊരിക്കൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഇക്കാര്യം ചോദിച്ചുവെന്നും അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി പടം വിജയിക്കാത്തത് പടത്തിന്റെ കുഴപ്പം കൊണ്ടല്ലെന്നും ഈ പടം നാളെ ഒ.ടി.ടി വന്നുകഴിഞ്ഞാൽ നല്ല അഭിപ്രായം കിട്ടുമെന്നാണെന്നും രൂപേഷ് പറഞ്ഞു.
എന്നാൽ കാലത്തിന് വിപരീതമായി എന്ന് പറയില്ല, തീവ്രത്തിനെ പോലെ അങ്ങനെയും പറയില്ല. പക്ഷെ, നല്ല സിനിമായിരുന്നുവെന്നും ഒ.ടി.ടി ഹിറ്റായിരിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് ഉറപ്പായിരുന്നുവെന്നും രൂപേഷ് കൂട്ടിച്ചേർത്തു.
എന്നാൽ തന്റെ കാഴ്ചപ്പാടിൽ ഈ നടന്റെ ഒരു പടം എല്ലാ ആഴ്ചയിലും ഇറങ്ങുന്നുണ്ടെന്നും ഒരു പടം മോശമായി കഴിഞ്ഞാൽ അതിന് തൊട്ടുപിറകിൽ ഇറങ്ങുന്ന പടത്തിനെ അത് ബാധിക്കുമെന്നും രൂപേഷ് കൂട്ടിച്ചേർത്തു. ഒരു സമയത്ത് എല്ലാ വെള്ളിയാഴ്ചയും ഫഹദ് ഫാസിലിന്റെ പടം ഇറങ്ങാറുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.
Content Highlight: Even a good film by an actor who releases a film every week is not successful in theaters says Roopesh Peethambaran