'എട്രോപ്ലസ് സുരടെന്‍സിസ്' കൃഷിയുമായി ജോര്‍ജും ലോലനും ; കരിക്കിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു
web stream
'എട്രോപ്ലസ് സുരടെന്‍സിസ്' കൃഷിയുമായി ജോര്‍ജും ലോലനും ; കരിക്കിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th January 2020, 12:38 pm

കൊച്ചി: എട്രോപ്ലസ് സുരടെന്‌സിസ് കൃഷിയുമായി കരിക്കിന്റെ പുതിയ വീഡിയോ. പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട നമ്മുടെ സ്വന്തം കരിമീനാണ് ഈ എട്രോപ്ലസ് സുരടെന്‍സിസ്.

മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കരിക്ക് പുതിയ വീഡിയോ പുറത്തുവിട്ടത്. അനു കെ അനിയന്‍ സംവിധാനം ചെയ്ത പുതിയ വീഡിയോയില്‍, അനു കെ അനിയന്‍, ശബരീഷ്, ഉണ്ണി മാത്യുസ്, ആനന്ദ് മാത്യൂസ് എന്നിവരാണ് പ്രധാന റോളുകള്‍ ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിഖില്‍ ആണ് കരിക്കിന്റെ അമരക്കാരന്‍, കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് മാത്യൂസ്, ബിനോയ്, അര്‍ജുന്‍ , ജീവന്‍ എന്നിവരാണ് കരിക്കിലെ പ്രധാനകഥാപാത്രങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഏറെ ഹിറ്റായ തേരാ പാരായുടെ ആദ്യ സീസണ്‍ കഴിഞ്ഞ ശേഷം തേരാ പാരാ എന്ന പേരില്‍ കരിക്ക് ടീം സിനിമ അനൗണ്‍സ് ചെയ്തിരുന്നു. നിഖില്‍ പ്രസാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ സുനില്‍ കാര്‍ത്തികേയനാണ്.

DoolNews Video