പി. സി ജോര്‍ജിനെ ശാസിക്കാന്‍ ശുപാര്‍ശ നല്‍കി എത്തിക്‌സ് കമ്മിറ്റി
Kerala News
പി. സി ജോര്‍ജിനെ ശാസിക്കാന്‍ ശുപാര്‍ശ നല്‍കി എത്തിക്‌സ് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th January 2021, 1:59 pm

തിരുവനന്തപുരം: പി. സി ജോര്‍ജ് എം.എല്‍.എയെ ശാസിക്കാന്‍ ശുപാര്‍ശ നല്‍കി നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിലാണ് ജോര്‍ജിനെതിരായ നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പി. സി ജോര്‍ജിനെതിരായ പരാതി നിയമസഭയില്‍ വെച്ചത്.

നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് പി. സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെന്ന് എത്തിക്‌സ് കമ്മിറ്റി നിരീക്ഷിച്ചു. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമര്‍ശമാണ് പി. സി ജോര്‍ജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവര്‍ക്കെതിരെ സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അടക്കമുള്ളവരാണ് പി. സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് എം.എല്‍.എയെ ശാസിക്കാന്‍ ശുപാര്‍ശ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ethics committee against PC George MLA