മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് എസ്തർ അനിൽ. ബാല താരമായി വന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അജി ജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നല്ലവൻ ആണ് എസ്തറിന്റെ ആദ്യ ചിത്രം.
ജീത്തു ജോസഫിന്റെ ദൃശ്യമാണ് താരത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ താരം ഇപ്പോഴിതാ ലണ്ടനിലെ ജീവിതാനുഭവം പങ്കു വെക്കുകയാണ്.
എസ്തർ അനിൽ, Photo: YouTube/ Screengrab
ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പലരും പറയുന്നത് പോലെയുള്ള റേസിസം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ഫോട്ടോയിൽ കാണുന്ന ജീവിതമല്ല അവിടെയെന്നും പറയുകയാണ് എസ്തർ.
‘നമ്മൾ നന്നായി റിസർച്ച് ചെയ്തിട്ടില്ലെങ്കിൽ ബുദ്ധിമുട്ടാകും. സുഹൃത്തുക്കൾ പങ്കുവെച്ച ഫോട്ടോ കണ്ട് ലൈഫ് അടിപൊളിയാണെന്ന് കരുതി വന്ന മലയാളി കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്.
ഞാൻ എല്ലാവരോടും ചോദിച്ചും റിസർച്ച് ചെയ്തുമാണ് അവിടേക്ക് പോയത്. പത്ത് ശതമാനം പോലും റിസർച്ച് ചെയ്യാതെ വരുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം ഫോട്ടോയിൽ കാണുന്ന ജീവിതമല്ല അവിടെ കഷ്ടപ്പെടേണ്ടി വരും. ആളുകൾ വെൽക്കമിങ് ആയിരിക്കണമെന്നില്ല. അങ്ങോട്ട് ചെന്ന് സംസാരിക്കണം.
ഇവിടെ നമുക്ക് നമ്മളൂടേതായൊരു സ്‌പേസുണ്ട്. അവിടെയുള്ളവർ സെൻസിബിളിന് അപ്പുറത്ത് കുറച്ച് കൂടി സെൻസിറ്റീവ് ആണെന്ന് തോന്നിയിട്ടുണ്ട്. വ്യത്യസ്തമായ സംസ്‌കാരം ആണല്ലോ.
നമ്മൾ തമാശയായി പറയുന്നതും സ്വാതന്ത്ര്യത്തോടെ ചെയ്യുന്നതുമായ കാര്യത്തിൽ ദേഷ്യപ്പെട്ടേക്കാം നമ്മൾ അവരുടെ സംസ്‌കാരത്തോട് അഡ്ജസ്റ്റ് ചെയ്ത് നിൽക്കണം.
രണ്ടാം പൗരനെന്ന പോലെ പോയി നിൽക്കുന്നതാണ് നമ്മൾ. അതിനർത്ഥം ആട്ടും തുപ്പും കേട്ട് അവിടെ നിൽക്കണം എന്നല്ല പറയുന്നത്. പലപ്പോഴും അവരുടെ ദേഷ്യം വാലിഡ് ആണെന്നും തോന്നിയിട്ടുണ്ട്. അവിടെ പുഴകളിൽ അവർ വളർത്തുന്ന മീനുണ്ടാകും. ഇന്ത്യക്കാർ പോയി ചൂണ്ടയിട്ട് പിടിച്ചിട്ട് വരും. എന്റെ കൺമുന്നിൽ ഞാൻ പറയുന്നത് കേട്ടിട്ടുണ്ട്. അതൊക്കെ അവർക്ക് ദേഷ്യമുണ്ടാക്കും,’ എസ്തർ പറയുന്നു.
ദൃശ്യം, Photo: IMDb
റേസിസം കണ്ടില്ല എന്ന് നടിക്കണം എന്നല്ല തീർച്ചയായും അവിടെ റേസിസമുണ്ട്. നമ്മൾ നമ്മളുടെ കാര്യം നോക്കിയങ്ങ് പോവുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു. ദൃശ്യം 3 യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ നിരൂപക പ്രശംസയും വൻ ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ വിജയകഥയായി മാറി.
Content Highlight: Esther Anil talks about her life in the U. K
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.