മലയാളികൾക്ക് സുപരിചിതയാണ് നടി എസ്തർ അനിൽ. ബാല താരമായി വന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അജി ജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നല്ലവൻ ആണ് എസ്തറിന്റെ ആദ്യ ചിത്രം.
ജീത്തു ജോസഫിന്റെ ദൃശ്യമാണ് താരത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. ഇപ്പോഴിതാ ജീവിതം പലപ്പോഴും ഒരു പരാജയമായി തോന്നാറുണ്ടെന്നും എന്നാൽ അതിൽ നിന്നും മറികടക്കുകയാണ് വേണ്ടത് എന്ന് പറയുകയാണ് എസ്തർ. ഒർജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരാം.
‘ലോകത്തിലെ തന്നെ ബെസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടും ലൈഫ് പലപ്പോഴും ഒരു ഫെയിലിയർ ആണെന്ന് തോന്നിയിട്ടുണ്ട്. മിക്ക നല്ല യൂണിവേസിറ്റികളിലും പോയി കഴിഞ്ഞാൽ നമുക്ക് അങ്ങനെ ഒരു ഫീലിങ് ഉണ്ടാകും.
അത് എന്റെ മാത്രം ഒരു കാര്യമായിരുന്നില്ല. എന്റെ കൂടെ ആ ബാച്ചിൽ ഉണ്ടായിരുന്ന ഒരു 105 കുട്ടികളിൽ 100 കുട്ടികൾക്കും അങ്ങനെയാണ് ഫീൽ ചെയ്തത്.
എല്ലാം അച്ചീവ് ചെയ്ത, മുപ്പതും നാല്പതും വയസുള്ളവർ വരെ എന്റെ ബാച്ചിൽ ഉണ്ടായിരുന്നു. എല്ലാം അച്ചീവ് ചെയ്ത് വന്ന അവർ ഏതെങ്കിലും ഒരു പോയിന്റിൽ അവരെക്കാൾ പ്രായം കുറഞ്ഞ ഒരു 20 , 23 വയസുള്ള കുട്ടികളുടെ മുമ്പിൽ അവരുടെ ലൈഫ് ഒരു ഫെയിലിയർ ആണെന്ന് തോന്നി കാണാം.
ഇത് നടന്നിട്ടുള്ള കാര്യങ്ങളാണ് ഞങ്ങളുടെ ഡിസ്കഷനിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളാണ്. പക്ഷെ നമ്മളാണ് തീരുമാനിക്കേണ്ടത് ഫെയിലിയർ ആകണോ അതോ മുന്നോട്ട് പോകണോ എന്ന്.
എനിക്ക് കുറെ നല്ല മനുഷ്യരെയും ഇൻസ്റ്റിറ്റ്യൂട്ട് സപ്പോർട്ടും കിട്ടി. അത് കൊണ്ട് അതിൽ നിന്നും പുറത്ത് വരാൻ അവർ സഹായിച്ചു. നാളെയും നമ്മൾ ഒരു ഫെയിലിയർ ആണെന്ന് തോന്നാം പല പല കാര്യത്തിന്, പക്ഷെ അതിൽ നിന്നും മറിക്കടക്കുകയാണ് നമ്മൾ ചെയ്യേണ്ടത്,’ എസ്തർ പറഞ്ഞു.
ദൃശ്യം 3 യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ നിരൂപക പ്രശംസയും വൻ ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ വിജയകഥയായി മാറി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.