ബാല താരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച താരമാണ് എസ്തർ അനിൽ. അജി ജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നല്ലവൻ ആണ് താരത്തിന്റെ ആദ്യ ചിത്രം. ജീത്തു ജോസഫിന്റെ ദൃശ്യമാണ് താരത്തെ പോപ്പുലറാക്കിയത്. ഇപ്പോഴിതാ സിനിമ വിടണം എന്നതായിരുന്നു തന്റെ ആഗ്രഹം എന്ന് തുറന്നു പറയുകയാണ് എസ്തർ.
‘സ്കൂൾ കഴിഞ്ഞ് ഞാൻ ഡിഗ്രി ചെയ്തത് എക്കണോമിക്സ് സോഷ്യോളജിയിലാണ്. അതിന് ശേഷം ഞാൻ ലണ്ടനിൽ പോയി പഠിച്ചത് എം.എസ്.സി ഇന്റർ നാഷണൽ ഡെവലപ്പ്മെന്റ് ആണ്.
എനിക്ക് ഒരിക്കലും ഒരു നടി ആവണം എന്ന് ആഗ്രഹമില്ലായിരുന്നു. എങ്ങനെയെങ്കിലും സിനിമയിൽ നിന്നും മാറി പോകണം എന്നായിരുന്നു എന്റെ വലിയ ആഗ്രഹം. എനിക്ക് തോന്നുന്നു ഒരു പോയിന്റിൽ ഞാൻ ഇതിനെ വളരെ ലളിതമായി കണ്ടിരുന്നു. നമുക്ക് കിട്ടിയ വലിയ ഒരു അവസരത്തെ, അതിന്റെ വില അറിയാത്ത ഒരു സമയമുണ്ടായിരുന്നു.
എനിക്ക് സിനിമയിൽ നിൽക്കുന്നതും ആളുകൾ തിരിച്ചറിയുന്നതും ഒന്നും ഇഷ്ടമല്ലായിരുന്നു. നമ്മുടെ ചെറിയ മൂവ്മെന്റ്സ് വരെ ആളുകൾ വാച്ച് ചെയ്യുമല്ലോ അല്ലെങ്കിൽ നമ്മൾ ഇങ്ങനെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു, ഭയങ്കര അഹങ്കാരിയാണ് ഭയങ്കര ജാഡയാണ് അല്ലെങ്കിൽ ഇങ്ങനത്തെ വസ്ത്രം ധരിച്ചു തുടങ്ങി നമ്മൾ ഒരു നിരീക്ഷണത്തിൽ ആകുകയാണ്,’ എസ്തർ അനിൽ പറഞ്ഞു.
സിനിമയ്ക്ക് പുറത്ത് തനിക്ക് നല്ല ലൈഫ് ആണെന്നും അതിപ്പോഴും അങ്ങനെ തന്നെയാണെന്നും താരം പറഞ്ഞു. കൂടാതെ മനപൂർവ്വം സിനിമ വേണ്ട എന്ന് തന്നെ പറഞ്ഞ് പഠിപ്പിച്ചെന്നും എസ്തർ വ്യക്തമാക്കി.
ദൃശ്യം 3 യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. സിനിമ പ്രേമികളും മോഹൻലാൽ ആരാധകരുംഒരുപോലെ കാത്തിരിക്കുന്ന ചിത്രം മെയ് 21 മോഹൻലാലിൻറെ ജന്മദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Esther Anil says she wanted to leave the film industry somehow.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.