എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ കണ്ണില്‍ പ്രധാനമന്ത്രിയും യേശുക്രിസ്തുവുമെല്ലാം മനുഷ്യര്‍ മാത്രമാണ്’; സത്യം പുറത്തുവരുമെന്ന ഭയമുള്ളവരാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ഈറോം ശര്‍മ്മിള
എഡിറ്റര്‍
Monday 18th September 2017 11:50am

 

കോട്ടയം: സത്യം പറയുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം നല്ലതല്ലെന്ന് മണിപ്പൂര്‍ സമരനായിക ഈറോം ശര്‍മ്മിള. ഗൗരി ലങ്കേഷിന്റെ കൊലപാതകം വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്നും ഈറോം ശര്‍മ്മിള പറഞ്ഞു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഈറോ ശര്‍മ്മിളയുടെ പ്രതികരണം.

‘ സത്യം പുറത്തുവരുന്നതില്‍ പേടിയുള്ളവരാണ് അക്രമത്തിനു പിന്നില്‍. നമ്മുടെ വ്യവസ്ഥിതി അത്രമേല്‍ ദുര്‍ബലമായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല’.

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെയും ഈറോം അപലപിച്ചു. മൃഗങ്ങളെ കൊല്ലരുതെന്നാണ് ഇക്കൂട്ടരുടെ നിലപാടെങ്കില്‍ അവര്‍ ആദ്യം അഹിംസാബോധമുള്ളവരാകട്ടെയെന്നും ഈറോം കൂട്ടിച്ചേര്‍ത്തു.


Also Read: അഴിമതി ആരോപണം ഉന്നയിച്ചാല്‍ പോര; തെളിവ് സഹിതം പരാതിപ്പെടാനുള്ള ധീരത കൂടി കാണിക്കണം; വെല്ലുവിളിയുമായി കെ.എം ഷാജി


കര്‍ഷകരും ദളിതരും ആത്മഹത്യചെയ്യുമ്പോള്‍ അവരെ ഭരണാധികാരികള്‍ മാനസികരോഗികളാക്കി ചിത്രീകരിക്കുന്ന നടപടിയില്‍ ദു:ഖമുണ്ടെന്നും ഈറോം പറഞ്ഞു. പ്രധാനമന്ത്രിയും, യേശു ക്രിസ്തുവുമെല്ലാം തനിയ്ക്ക് സമന്‍മാരാണെന്നും അവര്‍ പറഞ്ഞു.

‘എന്റെ കണ്ണില്‍ പ്രധാനമന്ത്രിയും, യേശു ക്രിസ്തുവും മനുഷ്യരാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം’.

രാജ്യത്ത് ജനാധിപത്യം യഥാര്‍ത്ഥമാണോയെന്ന് സംശയമുണ്ടെന്നും അനിതയുടെ ആത്മഹത്യയിലൂടെ അതാണ് വെളിവാകുന്നതെന്നും അവര്‍ വ്യക്തമാക്കി.

Advertisement