എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം കിരീടം തിരിച്ചുപിടിച്ചു
എഡിറ്റര്‍
Monday 23rd October 2017 5:52pm


കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം കിരീടം തിരിച്ചുപിടിച്ചു. 258 പോയിന്റ് നേടിയാണ് എറണാകുളത്തിന്റെ ജയം. രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞ പാലക്കാടിന് വളരെ പിന്നിലായി 185 പോയിന്റാണുള്ളത്. 107 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.

സ്‌കൂളുകള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ് ആണ് ചാമ്പ്യന്മാര്‍. 75 പോയിന്റാണ് മാര്‍ബേസില്‍ നേടിയത്. പുല്ലൂരംപാറ സെന്റ് ജോസഫ് എച്ച്എസ് 63 പോയിന്റോടെ രണ്ടാം സ്ഥാനവും പറളി സ്‌കൂള്‍ 57 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എറണാകുളത്തെ പരാജയപ്പെടുത്തി പാലക്കാടാണ് കിരീടം നേടിയിരുന്നത്.

Advertisement