കഴിഞ്ഞ മൂന്ന് മത്സരത്തിലും മുട്ട; എന്നാലും അറ്റാക്കിങ്ങില്‍ ഹാലണ്ടിനെ പൂട്ടാന്‍ ഒരുത്തനുമില്ല!
Sports News
കഴിഞ്ഞ മൂന്ന് മത്സരത്തിലും മുട്ട; എന്നാലും അറ്റാക്കിങ്ങില്‍ ഹാലണ്ടിനെ പൂട്ടാന്‍ ഒരുത്തനുമില്ല!
ശ്രീരാഗ് പാറക്കല്‍
Monday, 5th January 2026, 12:49 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളയ്ക്കാന്‍ ചെല്‍സിക്ക് സാധിച്ചിരുന്നു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ഇഞ്ചുറി ടൈമിലാണ് സിറ്റി വിജയം കൈവിട്ടത്.

ആദ്യപകുതിയിലെ 42ാം മിനിട്ടില്‍ ടിജാനി റെയ്ന്‍ഡേഴ്സിന്റെ ഗോളിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. എന്നാല്‍ കനത്ത പോരാട്ടത്തിനൊടുവില്‍ ഇഞ്ചുറി ടൈമില്‍ ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഗോളിലൂടെയാണ് മത്സരത്തിന്റെ ഗതി മാറിയത്.

90+4’#CFC | #MCICHE pic.twitter.com/5sWtgGJytY

— Chelsea FC (@ChelseaFC) January 4, 2026

ഇതേസമയം മത്സരത്തില്‍ നിറഞ്ഞാടിയെങ്കിലും സൂപ്പര്‍ താരം ഹാലണ്ടിന് സിറ്റിക്ക് വേണ്ടി ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ചെല്‍സിക്കെതിരെ ചില മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ നേടാന്‍ താരത്തിന് കഴിഞ്ഞില്ല. മാത്രമല്ല കഴിഞ്ഞ മൂന്ന് മത്സരത്തിലും സിറ്റിക്ക് വേണ്ടി ഗോള്‍ നേടാന്‍ ഹാലണ്ടിന് സാധിച്ചിരുന്നില്ല. ഇതോടെ താരത്തിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്.

എന്നിരുന്നാലും പ്രീമിയര്‍ ലീഗ് സീസണില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഹാലണ്ടിന് സാധിച്ചിരുന്നു. പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അറ്റാക്കിങ് റേറ്റുള്ള താരമാകാനാണ് ഹാലണ്ടിന് സാധിച്ചത്. 7.76 എന്ന അറ്റാക്കിങ് റേറ്റാണ് താരത്തിനുള്ളത്.

പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അറ്റാക്കിങ് റേറ്റുള്ള താരങ്ങള്‍

എര്‍ലിങ് ഹാലണ്ട് – 7.76

ഫില്‍ ഫോഡെന്‍ – 7.38

ജെറോമി ഡോക്കു – 7.38

ബുക്കായോ സക്ക – 7.30

റയാന്‍ ചെര്‍ക്കി – 7.20

അതേസമയം ജനുവരി എട്ടിന് ബ്രൈട്ടണുമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ഇത്തിഹാദ് സ്‌റ്റേഡിയമാണ് വേദി. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. 20 മത്സരങ്ങളില്‍ നിന്ന് 13 വിജയവും മൂന്ന് സമനിലയും നാസല് തോല്‍വിയുമാണ് സിറ്റിക്കുള്ളത്. 42 പോയിന്റാണ് ക്ലബ്ബ് നേടിയത്.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത് ആഴ്‌സണലാണ്. 20 മത്സരങ്ങളില്‍ നിന്ന് 15 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 48 പോയിന്റ് നേടിയാണ് ആഴ്‌സണലിന്റെ മുന്നേറ്റം. റേസില്‍ ആസ്റ്റണ്‍ വില്ലയും 42 പോയിന്റുമായി സിറ്റിക്കൊപ്പമുണ്ട്.

Content Highlight: Erling Haaland has failed to score in his last three Premier League matches, but he is top of the attack rate

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ