നിരാശപ്പെടേണ്ട ചികിത്സിച്ചു മാറ്റാം അപസ്മാരം
ന്യൂസ് ഡെസ്‌ക്

അക്കാദമി ഓഫ് ന്യൂറോളജിയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 12 മില്ല്യണ്‍ ആളുകള്‍ക്ക് അപസ്മാര രോഗമുണ്ട്. രോഗിയുടെ സ്വാഭാവിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ രോഗം ഒരു കുടുംബത്തിന്റെ താളം തന്നെ തെറ്റിക്കുന്നതാണ്. എന്നാല്‍ വൈദ്യ ശാസ്ത്രത്തിന്റെ വികസനം ഇന്ന് അപസ്മാര രോഗത്തെ ചികിത്സിച്ചു മാറ്റാന്‍ പ്രാപ്യമായ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

രോഗി വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ സര്‍ജറി കൊണ്ട് മാറ്റി ഒറ്റ ദിവസം കൊണ്ട് ഒരാളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള തലത്തിലേക്ക് അപസ്മാര ചികിത്സ വിധികള്‍ മാറിയിട്ടുണ്ട്. സര്‍ജറി ചെയ്യാന്‍ സാധിക്കാത്ത രോഗികള്‍ക്ക് മറ്റ് പ്രതിവിധികളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൈവശമുണ്ട്.

അപസ്മാര രോഗിയും രോഗിയെ പരിചരിക്കുന്നവരും നിരാശപ്പെടാത ചികിത്സ പൂര്‍ണമാക്കുന്നതില്‍ ഡോക്ടര്‍മാരോട് സഹകരിച്ചാല്‍ രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമെന്ന് പറയുകയാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ Aster MIMS അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എപിലപ്സി സീനിയര്‍ കണ്‍സള്‍ട്ടന്റ് Dr. സച്ചിന്‍ സുരേഷ് ബാബു.