പുണ്യാളനും സജിയും; 'എന്താട സജി' ട്രെയ്‌ലര്‍ പുറത്ത്
Entertainment news
പുണ്യാളനും സജിയും; 'എന്താട സജി' ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th April 2023, 12:49 pm

ഒരിടവേളക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ പുണ്യാളനായാണ് എത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് എന്താടാ സജി നിര്‍മിക്കുന്നത്. ഫാമിലി കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ടീസര്‍ ഇതിന് മുമ്പ റിലീസ് ചെയ്തിരുന്നു. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ടീസറിനെ പ്രശംസിച്ചു രംഗത്തെത്തിയത്. ഒരു ഫീല്‍ ഗുഡ് കോമഡി ചിത്രം ആണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

നിവേദ തോമസ് ആണ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത്. സജി മോള്‍ എന്നാണ് നിവേദയുടെ കഥാപാത്രത്തിന്റെ പേര്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഛായാഗ്രഹണം ജീത്തു ദാമോദര്‍.

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്. സഹ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂര്‍.

content highlight: enthada saji trailer out