എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് ദിവസത്തിനിടെ 13 കോടി നേടി ഇംഗ്ലീഷ് വിംഗ്ലീഷ്
എഡിറ്റര്‍
Tuesday 9th October 2012 9:58am

ഒരിടവേളയ്ക്ക് ശേഷം ശ്രീദേവി ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് വിംഗ്ലീഷ് ബോക്‌സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടിലേക്ക്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനിടെ ചിത്രം നേടിയത് 13 കോടിയാണ്.

Ads By Google

വെള്ളിയാഴ്ച ചിത്രം റിലീസായപ്പോള്‍ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ പിറ്റേദിവസം മുതല്‍ റിലീസ് ചെയ്ത പല കേന്ദ്രങ്ങളിലും ചിത്രം റെക്കോഡ് കളക്ഷന്‍ നേടി.

ശ്രീദേവിയുടെ സാന്നിധ്യം തന്നെയാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കിലും മറ്റും താരം സജീവമായതും ചിത്രത്തിന്റെ മൂല്യം കൂട്ടി.

ചിത്രത്തിന്റെ വിജയത്തില്‍ താന്‍ പൂര്‍ണസംതൃപ്തനാണെന്ന് സംവിധായകന്‍ ഗൗരി ഷിന്‍ഡെ പറഞ്ഞു. ചിത്രം ഇനിയും ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുണ്ടെന്നും പ്രേക്ഷകര്‍ നിറഞ്ഞ സന്തോഷത്തോടെയാണ് ചിത്രത്തെ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement