അതേസമയം ഇംഗ്ലണ്ടിന് സൂപ്പര്‍ പേസര്‍ മാര്‍ക്ക് വുഡ് പരിക്ക് മൂലം പുറത്തായിരുന്നു. കണങ്കാലിന് പരിക്ക് പറ്റിയതിനാലാണ് ശേഷിക്കുന്ന മത്സരത്തില്‍ നിന്ന് താരം പുറത്തായത്. എന്നിരുന്നാലും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ ഒരു ആഷസ് പരമ്പര വിജയിക്കാനുള്ള അവസരം ഇനിയും ഇംഗ്ലണ്ടിന് ബാക്കിയുണ്ട്.
അതിനായി വരാനിരിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയിച്ചേ മതിയാകൂ. എന്നാല്‍ ഫുള്‍ ഫോമിലുള്ള ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം കമ്മിന്‍സും ചേരുന്നത് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം നേടിയാണ് കങ്കാരുക്കള്‍ മുന്നേറുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 17 മുതല്‍ 21 വരെ നടക്കും. അഡ്ലെയ്ഡ് ഓവലിലാണ് മത്സരത്തിന്റെ വേദി. ആഷസില്‍ ആതിഥേയരായ ഓസ്‌ട്രേലിയ 2 – 0ന് മുന്നിലാണ്.
മൂന്നാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍