ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ത്രീ ലയണ്‍സ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി വിജയലക്ഷ്യം മറികടക്കാനാണ് കച്ച കെട്ടിയിറങ്ങുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇഷാന്‍ കിഷനാണ്. 40 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സാണ് താരം നേടിയത്. 122.5ായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഓപ്പണര്‍ അഭിഷ്‌ക് ശര്‍മ 24 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. സാം കറനാണ് ഇരു താരങ്ങളെയും പുറത്താക്കിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സ് നേടിയരുന്നു. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ 11 പന്തില്‍ 24 റണ്‍സും നേടി.
Innings Break!
Crucial contributions from the batters propel #TeamIndia to 1⃣9⃣0⃣ 🎯
15ാം വയസില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച യുവ താരം വൈഭവ് സൂര്യവംശിയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വില്‍ ജാക്‌സിന്റെ പന്തില്‍ സ്‌റ്റെപ് ഔട്ട് ചെയ്ത് ബിഗ് ഹിറ്റിന് ശ്രമിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ സ്റ്റംപ്ഡ് ചെയ്യുകയായിരുന്നു താരത്തെ. 10 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി സാം കറനാണ് മികച്ച ബൗളിങ് പ്രകടനം നേടത്തിയത്. ആര്‍ച്ചര്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടങ്