ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ട് ഇംഗ്ലണ്ട്.
നാളെ ആരംഭിക്കുന്ന (ജൂലൈ 14ന്) മത്സരം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് നടക്കുക. ടി-20 പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് ഏകദിനത്തിലും കളത്തിലിറങ്ങുന്നത്. ഹാരി ബ്രൂക്കിന്റെ ക്യാപ്റ്റന്‍സിയില്‍ തന്നെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ജേക്കബ് ബേഥലും ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മാത്രമല്ല ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറിയടിച്ച ജോസ് ബട്‌ലറും മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ ബ്രൂക്കും ഇംഗ്ലണ്ടിന്റെ നെടുംതൂണാണ്. സീനിയര്‍ ക്ലാസിക് ബാറ്റര്‍ ജോ റൂട്ടും ടീമിലുണ്ട്.
A IT20 batting masterclass 😍
17 sixes in our incredible innings.
Click below for match highlights:
— England Cricket (@englandcricket) July 11, 2026
വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ് എന്നിവര്‍ സ്പിന്‍ ബൗളിങ് ആക്രമണത്തിന് ആക്കം കൂട്ടാന്‍ ടീമിലിടം നേടിയിട്ടുണ്ട്. ഇതോടെ സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കും ആദ്യ മത്സരത്തില്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പേസ് ആക്രമണത്തിന് ജോഫ്ര ആര്‍ച്ചറും ജോഷ് ടങ്ങും മുന്‍കൈ എടുക്കും.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ജേക്കബ് ബേഥല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്
T20 series whitewash ✅
Now onto the ODIs, and we start in Birmingham!
— England Cricket (@englandcricket) July 13, 2026
ടി-20 പരമ്പരയില്‍ നാണംകെട്ട തോല്‍വിയില്‍ നിന്നും കരകയറാന്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എന്ത് വിലകൊടുത്തും വിജയിച്ചേ മതിയാകൂ. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
അതേസമയം സൂര്യയ്ക്ക് പകരം ഇന്ത്യയുടെ നായകനായ ശ്രേയസ് അയ്യര്‍ക്ക് ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി ഫോര്‍മാറ്റില്‍ ഒരു വിജയം നേടാന്‍ സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള രണ്ട് ടി-20 പരമ്പരയിലും ഇന്ത്യ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
അയര്‍ലാന്‍ഡിനോടുള്ള രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പയിലെ ചരിത്ര തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിനോടുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലും ഇന്ത്യ വന്‍ പരാജയം ഏറ്റുവാങ്ങി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഒഴിവാക്കിയിരുന്നു.
Content Highlight: England has announced the playing XI for the first match of the ODI series against India
