സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 fifa world cup
പാനമയെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ ഗോള്‍മഴ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday 24th June 2018 7:46pm

നൊവാഗാര്‍ഡ്: പാനമയ്‌ക്കെതിരെ ഇംഗ്ലണ്ടിന് വന്‍ജയം. ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഹാരി കെയ്ന്‍ മൂന്നും സ്‌റ്റോണ്‍സ് രണ്ടും ഗോളുകള്‍ നേടിയപ്പോള്‍ ലിംഗാര്‍ഡിന്റെ വകയായിരുന്നു അവശേഷിച്ച ഗോള്‍. ഫിലിപ്പ് ബലോയ് ആണ് പാനമയുടെ ആശ്വാസഗോള്‍ നേടിയത്.

കളി തുടങ്ങി എട്ടാംമിനിറ്റില്‍തന്നെ ഇംഗ്ലണ്ട് പാനമ ഗോള്‍ വല ചലിപ്പിച്ചു.

ALSO READ: ‘അമിത് ഷാ… ആദ്യം നിങ്ങളുടെ മന്ത്രിമാരെ വിലയിരുത്തൂ’; അമിത് ഷായ്ക്ക് മറുപടിയുമായി മെഹ്ബൂബ മുഫ്തി

കോര്‍ണറിന് കൃത്യമായി തലവെച്ച സ്‌റ്റോണ്‍സിന്റെ ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.

20 ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. 35ാം മിനിറ്റില്‍ ലിംഗാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും നേടി.

40ാം മിനിറ്റില്‍ സ്‌റ്റോണ്‍സ് വീണ്ടും ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ലീഡ് നാലാക്കി. 44ാം മിനറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് അഞ്ചാം ഗോളും നേടി. ഹാരി കെയ്‌നാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്.

ALSO READ: താല്‍പ്പര്യത്തിന് വിരുദ്ധമായാല്‍ പ്രചാരകരെ പിന്‍വലിക്കുമെന്ന് ആര്‍.എസ്.എസ് ഭീഷണി; അധ്യക്ഷനെ കണ്ടെത്താനാവാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം

ആദ്യപകുതി അവസാനിക്കുമ്പോള്‍ അഞ്ച് ഗോളിന് മുന്നിലായിരുന്നു ഇംഗ്ലണ്ട്. 62ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ആറാം ഗോളും നേടിയ ഇംഗ്ലണ്ട് ഗ്രൂപ്പിലെ അടുത്ത പോരാട്ടത്തില്‍ ബെല്‍ജിയത്തിന് തക്കതായ താക്കീതും നല്‍കി.

ആദ്യ മത്സരത്തില്‍ ടുണീഷ്യയെ തോല്‍പിച്ച ഇംഗ്ലണ്ടിന് പാനമയെ തോല്‍പിച്ചതോടെ ബെല്‍ജിയത്തിനൊപ്പം ആറു പോയിന്റായി.

Advertisement