ഇന്ത്യക്കെതിരായ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; സൂപ്പര്‍ താരം തിരിച്ചെത്തി!
Cricket
ഇന്ത്യക്കെതിരായ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; സൂപ്പര്‍ താരം തിരിച്ചെത്തി!
ശ്രീരാഗ് പാറക്കല്‍
Friday, 3rd July 2026, 9:38 pm

ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

ഹാരി ബ്രൂക്കാണ് ടീമിനെ നയിക്കുക. മാത്രമല്ല പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറും ടീമില്‍ ഇടംപിടിച്ചു. കൂടാതെ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ക്ക് ആദ്യമായി ഏകദിന ടീമിലേക്കുള്ള കോള്‍ ലഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനായി ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയ ഓള്‍റൗണ്ടര്‍ ജെയിംസ് കോള്‍സിനും പേസര്‍ ജോഷ് ടങ്ങിനുമാണ് ആദ്യമായി ഏകദിന ടീമില്‍ അവസരം ലഭിച്ചത്.

അതേസമയം, പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്ന ജോഫ്ര ആര്‍ച്ചറുടെ മടങ്ങിവരവും ഇംഗ്ലണ്ടിന് വലിയ ആശ്വാസമാണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ആര്‍ച്ചറുടെ സാന്നിധ്യം പേസ് ആക്രമണത്തിന് കൂടുതല്‍ കരുത്ത് പകരും. ആദില്‍ റഷീദ്, സാക്കിബ് മഹ്‌മൂദ്, ലൂക്ക് വുഡ്, ജോഷ് ടങ് എന്നിവരും ബൗളിങ് നിരയിലുണ്ട്.

ബാറ്റിങ് നിരയില്‍ ജോസ് ബട്‌ലര്‍, ഫില്‍ സാള്‍ട്ട്, ടോം ബാന്റണ്‍, ജേക്കബ് ബെഥല്‍, ജോര്‍ദന്‍ കോക്‌സ്, വില്‍ ജാക്‌സ് എന്നിവര്‍ ഇടംപിടിച്ചിട്ടുണ്ട്. സാം കറന്‍, ലിയം ഡോവ്സണ്‍, രെഹാന്‍ അഹമ്മദ് എന്നിവരുടെ സാന്നിധ്യം ടീമിന്റെ ഓള്‍റൗണ്ട് ശക്തിയും വര്‍ധിപ്പിക്കുന്നു.

സമീപകാലത്ത് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ ഈ ഏകദിന പരമ്പര നിര്‍ണായകമാണ്. യുവതാരങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും ഒപ്പം അവസരം നല്‍കി ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ട് ഏകദിന സ്‌ക്വാഡ്

ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ടോം ബാന്റണ്‍, ജേക്കബ് ബെഥല്‍, ജോസ് ബട്‌ലര്‍, ജെയിംസ് കോള്‍സ്, ജോര്‍ദന്‍ കോക്‌സ്, സാം കറന്‍, ലിയം ഡോസണ്‍, വില്‍ ജാക്‌സ്, സാഖിബ് മഹ്‌മൂദ്, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടങ്, ലൂക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍, രെഹാന്‍ അഹമ്മദ്.

Content Highlight: England Announce ODI Squad Against India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ