എഞ്ചിനില്‍ തീപടര്‍ന്നു; ഇന്‍ഡോറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
India
എഞ്ചിനില്‍ തീപടര്‍ന്നു; ഇന്‍ഡോറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2025, 11:07 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വലതുവശത്തെ എഞ്ചിനില്‍ തീപടര്‍ന്നതായി സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇന്ന് (ഞായറാഴ്ച) രാവിലെ ദല്‍ഹിയില്‍ നിന്നും പുറപ്പെട്ട എ.ഐ 2913 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. യാത്രക്കാരെയെല്ലാം മറ്റൊരു വിമാനത്തില്‍ ഇന്‍ഡോറില്‍ എത്തിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

യാത്ര പുറപ്പെട്ട ഉടനെ തന്നെ എഞ്ചിനില്‍ തീപടര്‍ന്നതായി സിഗ്നല്‍ ലഭിക്കുകയായിരുന്നു. വിമാനത്തില്‍ ഇപ്പോള്‍ വിശദമായ പരിശോധന തുടരുകയാണ്. ഇതുവരെയും തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

Content Highlight: Engine catches fire; An Air India flight from Delhi to Indore made an emergency landing