സാമ്പത്തിക തട്ടിപ്പില്‍ അനില്‍ അംബാനിക്കെതിരെ വലവിരിച്ച് ഇ.ഡി; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
bank fraud
സാമ്പത്തിക തട്ടിപ്പില്‍ അനില്‍ അംബാനിക്കെതിരെ വലവിരിച്ച് ഇ.ഡി; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th March 2020, 10:45 am

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും കുടുങ്ങുമെന്ന് സൂചന. അനില്‍ അംബാനിയെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു.

മുംബൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് അനില്‍ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയിലായ യെസ് ബാങ്കില്‍നിന്നും വലിയ തുക വായ്പയെടുത്ത അനില്‍ അംബാനി ഗ്രൂപ്പ് പണം തിരിച്ചടച്ചിരുന്നില്ല. വായ്പ തിരിച്ചടക്കാത്ത വലിയ കമ്പനികളില്‍ ഒന്നാണ് അനില്‍ അംബാനി ഗ്രൂപ്പ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ യെസ് ബാങ്കിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യെസ് ബാങ്കില്‍ 1000 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ