മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സങ്കടമാര്‍ച്ച്
Endosulfan Strike
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സങ്കടമാര്‍ച്ച്
ന്യൂസ് ഡെസ്‌ക്
Sunday, 3rd February 2019, 10:24 am

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടമാര്‍ച്ച് നടത്തും. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.

സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.

ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണം; ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്

ഇതിനായി കാസര്‍കോട് നിന്ന് കൂടുതല്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്തേക്കെത്തുമെന്ന് സമരസമിതി അറിയിച്ചു.

9 കുട്ടികളടക്കം 30 പേരടങ്ങുന്ന സംഘമാണ് സമരമിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തക ദയാബായി മാത്രമാണ് ഇപ്പോള്‍ പട്ടിണി സമരമിരിക്കുന്നത്. ദയാബായിയുടെ ആരോഗ്യനില വഷളായിച്ചുണ്ട്.

അതേസമയം സര്‍ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ ദുരിതബാധിതരുടെ അമ്മമാരും പട്ടിണി സമരം തുടങ്ങും.

മന്ത്രി കെ.കെ ശൈലജ സമരത്തെ വിമര്‍ശിച്ചതോടെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും സമരസമിതി പറഞ്ഞു. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള സങ്കടയാത്ര.

WATCH THIS VIDEO: