കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളും അമ്മയും മരിച്ച നിലയില്‍
Kerala News
കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളും അമ്മയും മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th May 2022, 8:28 pm

കാസര്‍കോഡ്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെയും അമ്മയെയും മരിച്ച നിലയില്‍ ണ്ടത്തി. 28 കാരിയായ രേഷ്മയെ ആണ് വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാചക തൊഴിലാളിയായ അമ്മ വിമലയെ വീട്ടിനുപിറകുവശത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

രാജപുരം സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.

വൈകീട്ട് വിമലയുടെ മകന്റെ ഭാര്യയാണ് രണ്ടുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്
രാജപുരം പോലീസ് സ്ഥലത്തെത്തെത്തുകയായിരുന്നു. വിമല -രഘനാഥൻ നായർ ദമ്പതികൾക്ക് രേഷ്മയെ കൂടാതെ രണ്ട് ആൺകുട്ടികൾ കൂടിയുണ്ട്.

രേഷ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിമല തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയര്‍ ഹോമില്‍ അന്തേവാസിയായിരുന്നു രേഷ്മ.