എഡിറ്റര്‍
എഡിറ്റര്‍
വോട്ടെണ്ണല്‍; ഉത്തരാഖണ്ഡില്‍ ബി.ജെ.പി നിലയുറപ്പിക്കുന്നു
എഡിറ്റര്‍
Saturday 11th March 2017 9:37am

ഡെറാഡൂണ്‍: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ ബി.ജെ.പി മുന്നേറുന്നു. 45 സീറ്റുകളില്‍ ബി.ജെ.പി ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മുന്നേറുകയാണ്.

തൊട്ടു പിന്നിലുള്ള കോണ്‍ഗ്രസിന് 20 സീറ്റുകളില്‍ മുന്നിലെത്താന്‍ സാധിച്ചിട്ടുണ്ട്.

ആഭ്യന്തര കലഹം ഇരു പാര്‍ട്ടികളേയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ ബാധിച്ചിരുന്നു. നാല്‍പ്പതോളം സീറ്റുകളില്‍ ബി.ജെ.പിയും മുപ്പത് സീറ്റുകളിലും കോണ്‍ഗ്രസും ജയിക്കുമെന്നാണ് എം.ആര്‍.സി പ്രവചിക്കുന്നത്. ഇന്ത്യാ ടുഡെ സര്‍വ്വേയിലും ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം.

ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെയാണ് മുന്നിലുള്ളത്. ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ കിച്ച മണ്ഡലത്തിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ മൂന്നാമതുള്ള ബി.എസ്.പിയ്ക്ക് ഉത്തരാഖണ്ഡില്‍ ഒരിടത്തു മാത്രമാണ് ലീഡുള്ളത്.

Advertisement