മോദിക്ക് തുണയായത് ആന്ധ്ര: ലീഡുയര്‍ത്തി എന്‍.ഡി.എ
national news
മോദിക്ക് തുണയായത് ആന്ധ്ര: ലീഡുയര്‍ത്തി എന്‍.ഡി.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 10:54 am

അമരാവതി: ആന്ധ്രാപ്രദേശില്‍ ലീഡുയര്‍ത്തി തെലുങ്ക് ദേശം പാര്‍ട്ടി. എന്‍.ഡി.എ ഘടക കക്ഷിയായ ടി.ഡി.പി ലീഡ് ചെയ്യുമ്പോള്‍ നാലു സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു.

ടി.ഡി.പിയിലൂടെ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബി.ജെ.പി ക്ക് സാധിക്കും എന്നാണ് എന്‍.ഡി.എ നേതാക്കള്‍ കരുതുന്നത്. ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്കനുകൂലവുമാണ്.

എന്‍.ഡി.എ യുടെ ഭാഗമായ ടി.ഡി.പി മികച്ച രീതിയില്‍ മുന്നേറ്റം കാഴ്ച വെക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ വൈ.എസ്.ആര്‍.സിപാര്‍ട്ടിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും അടങ്ങുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യവും തമ്മിലാണ് മത്സരം.

Content Highlight: election result in Andhra Pradesh