കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു: കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക ആശുപത്രിയില്‍
Kerala
കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു: കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക ആശുപത്രിയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 3:12 pm

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ വയോധിക കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു.

കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ആലപ്പാട് എല്‍.പി സ്‌കൂളിലെബൂത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

പോളിങ് ബൂത്തിലേക്ക് കയറുന്നതിന് മുന്‍പ് അണുവിമുക്തമാക്കാനായി കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ ഇവര്‍ കുടിക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സംഘം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാല്‍ തന്നെ പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Elderely Women Drank Sanitizer at Polling Booth Kollam