ഊട്ടിക്ക് സമീപം കൂനൂരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു; എട്ട് മരണം
national news
ഊട്ടിക്ക് സമീപം കൂനൂരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു; എട്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2023, 11:59 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഊട്ടിക്ക് സമീപം കൂനൂരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് മരണം. ശനിയാഴ്ച തെങ്കാശിയില്‍ നിന്ന് ഊട്ടിക്ക് വിനോദയാത്രക്ക് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

100 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിയികയായിരുന്നു. രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 59 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹെയര്‍പിന്‍ ബെന്‍ഡ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് താഴ്വരയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നയുടനെ പ്രാദേശികവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മരിച്ച എട്ട് പേര്‍ക്കും ആശുപത്രിയിലെത്തിച്ച ശേഷമാണ് ജീവന്‍ നഷ്ടമായതെന്ന് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

Content Highlight:  Eight killed as bus falls into Kokka in Coonoor near Ooty in Tamil Nadu