എഡിറ്റര്‍
എഡിറ്റര്‍
നെറികെട്ട ലോകത്ത് ജീവിക്കാന്‍ വയ്യാതാകുമ്പോള്‍ സത്യങ്ങള്‍ വിളിച്ച് പറയും; എഡ്വേര്‍ഡ് സ്‌നോഡനുമായുള്ള അഭിമുഖം
എഡിറ്റര്‍
Monday 10th June 2013 1:36pm

edward-snowden

lineഫേസ് ടു ഫേസ്/ എഡ്വേര്‍ഡ് സ്‌നോഡന്‍

line

ലോക മാധ്യമങ്ങള്‍ ഇപ്പോള്‍ എഡ്വേര്‍ഡ് സ്‌നോഡന് പിറകേയാണ്. അമേരിക്ക തങ്ങളുടെ പൗരന്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ലോകത്തെ അറിയിച്ച 29 കാരന് പിറകേ.

ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്ത് വിട്ട ഗാര്‍ഡിയന്‍ പത്രം തന്നെയാണ് തങ്ങള്‍ക്ക് വിവരം നല്‍കിയ എഡ്വേര്‍ഡിനെ കുറിച്ചും വെളിപ്പെടുത്തിയത്.

ഗാര്‍ഡിയന് എഡ്വേര്‍ഡ് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപത്തിലേക്ക്,

എഡ്വേര്‍ഡ്: എന്റെ പേര് എഡ്വേര്‍ഡ് സ്‌നോഡന്‍. 29 വയസ്സ്. എന്‍.എസ്.എ യുടെ പ്രതിരോധ രംഗത്തെ കരാര്‍ ജോലികള്‍ നിര്‍വഹിക്കുന്ന ബൂസ് അല്ലന്‍ ഹാമില്‍ട്ടണ്‍ അനലിസ്റ്റായി ജോലി ചെയ്യുന്നു.

ചോദ്യം: ഇന്റലിജന്‍സ് ഏജന്‍സിയില്‍ താങ്കള്‍ ജോലി ചെയ്തിരുന്നല്ലോ. എന്തായിരുന്നു അവിടെ താങ്കളുടെ ജോലി?

എഡ്വേര്‍ഡ്: ഞാന്‍ അവിടെ സിസ്റ്റം എഞ്ചിനീയര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സി.ഐ.എയിലെ മുതിര്‍ന്ന ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചോദ്യം: എന്തുകൊണ്ടാണ് ഇത്ര വലിയ രഹസ്യം പുറത്ത് വിടാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം?

Ads By Google

എഡ്വേര്‍ഡ്: ഇന്റലിജന്‍സ് ഏജന്‍സിയുടെ സിസ്റ്റം അഡ്മിനിസിട്രേറ്ററെ പോലുള്ള പ്രധാനപ്പെട്ട സ്ഥാനത്താണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ ഒരു സാധാരണ ജോലിക്കാരനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് വെളിപ്പെടും. ഇങ്ങനെ മനസ്സിലാക്കുന്ന പല കാര്യങ്ങളും നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നവയായിരിക്കും.

ചില കാര്യങ്ങള്‍ നിരന്തരമായി കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അവയൊക്കെ ദുരുപയോഗം ചെയ്യുകയാണ് എന്ന് മനസ്സിലാകുക. ഇക്കാര്യങ്ങള്‍ നമ്മള്‍ സ്ഥാപനത്തിലെ മറ്റു ചിലരുമായി സംസാരിച്ചാല്‍ അവര്‍ അതിനെ വളരെ സ്വഭാവികമായി മാത്രമേ കാണുകയുള്ളൂ.

പക്ഷേ, ഇത്തരം തെറ്റുകള്‍ സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്നത് കാണുമ്പോള്‍ നമുക്കിത് പുറത്ത് പറയാതിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നാം എത്രത്തോളം പറയാന്‍ ശ്രമിക്കുന്നുവോ അത്ര തന്നെ മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തും. പിന്നെ സര്‍ക്കാറിനെ സേവിക്കുന്നവരോട് എത്ര പറഞ്ഞിട്ടും  കാര്യമില്ലെന്ന് മനസ്സിലാകുമ്പോഴാണ് നാം പൊതു ജനങ്ങള്‍ക്കിടയിലേക്ക് വിവരങ്ങള്‍ നല്‍കുന്നത്.

ചോദ്യം: അമേരിക്കയുടെ സുരക്ഷാ മേല്‍നോട്ടങ്ങളെ കുറിച്ച് പറയാമോ? യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ പൗരന്മാരെ തന്നെയാണോ ഇതൊക്കെ ലക്ഷ്യം വെക്കുന്നത്?

എഡ്വേര്‍ഡ്: എന്‍.എസ്.എയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും ചെയ്യുന്നത് പറ്റാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഏത് വഴിക്കും വിവരങ്ങള്‍ ലഭ്യമാക്കാനാണ്. ഇവര്‍ വിദേശ രാജ്യങ്ങളെ വളരെ സൂക്ഷ്മമായി വീക്ഷിക്കുന്നതായാണ് നമുക്ക് കാണാന്‍ സാധിക്കുക.

എന്നാല്‍ ഇന്ന് ആഭ്യന്തരമായും ഇത്തരം നിരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സാധാരണക്കാരുടെ സംഭാഷണങ്ങള്‍ വരെ ഇവര്‍ ടാപ്പ് ചെയ്യുന്നത്. എന്‍.എസ്.എ ആണ് ഇത് കൂടുതലായി ചെയ്യുന്നത്.

ഇങ്ങനെ റെക്കോര്‍ഡ് ചെയ്യുന്ന രേഖകള്‍  ഫില്‍ട്ടര്‍ ചെയ്ത് സൂക്ഷ്മമായി പരിശോധിക്കുന്നു. ഇങ്ങനെ പരിശോധിച്ച് തീവ്രവാദ ഗ്രൂപ്പുമായോ വിദേശ രാജ്യങ്ങളുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങുന്നു.

ഇങ്ങനെ പരിശോധിക്കുന്ന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആരെയും ലക്ഷ്യം വെക്കാം. ഇങ്ങനെ എല്ലാ അനലിസ്റ്റുകള്‍ക്കും ചെയ്യാന്‍ പറ്റണമെന്നില്ല. പക്ഷേ, ഇപ്പോള്‍ ഞാനാണ് ആ ജോലി ചെയ്യുന്നതെങ്കില്‍ എനിക്ക് സാധാരണ പൗരന്റേത് മുതല്‍ ഫെഡറല്‍ ജഡ്ജിന്റേയോ പ്രസിഡന്റിയോ വരെ വിവരങ്ങള്‍ ചോര്‍ത്താം.
doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

Advertisement