ഇവിടെ കുട്ടികളല്ല കുറ്റക്കാർ... | ഡോ. എ.കെ. അബ്ദുൽ ഹക്കീം സംസാരിക്കുന്നു
എ.കെ.അബ്ദുല്‍ ഹക്കീം

35000 ജുവൈനൽ ക്രൈം കേസുകൾ ഇന്ത്യയിലൊട്ടാകെ 2022ൽ രജിസ്റ്റർ ചെയ്തപ്പോൾ വെറും 400 എണ്ണം മാത്രമാണ് കേരളത്തിലുണ്ടായത്. ഇത് വിശ്വസിക്കാന്‍ പൊതുബോധം നമ്മളെ പ്രയാസപ്പെടുത്തുന്നു. ഈ അടഞ്ഞ പൊതുബോധം വലിയ അപകടമുണ്ടാക്കും | ഞങ്ങളുടെ ചൂരൽ തിരികെ തരൂ, ഞങ്ങൾ പഴയ സ്കൂളാക്കിത്തരാം എന്നൊക്കെയുള്ള കമന്റുകൾ കണ്ടു, തല്ലിയാൽ നന്നാക്കാം, ഫോൺ പിടിച്ചുവെച്ചാൽ ഇനി അപകടമൊന്നുമുണ്ടാകില്ല എന്നതൊക്കെ നമ്മുടെ ഒറ്റമൂലി ആലോചനകളാണ് | ലഞ്ച് ബ്രേക്കിന് തല്ല്കൂടിയവർ വൈകുന്നേരം മൈതാനത്ത് ഒരുമിച്ച് ഫുട്ബോൾ കളിക്കുന്ന അവസ്ഥയുണ്ടായിരുന്നു. നിങ്ങളൊക്കെ കളിച്ച കളിക്കളങ്ങൾ എവിടെപ്പോയ്, എന്ത് കൊണ്ട് ഞങ്ങൾക്ക് ടർഫുകൾ മാത്രം ബാക്കി വെച്ചു എന്നത് ഭയങ്കരമായ ചോദ്യമാണ്. ടർഫിൽ കളിക്കുന്നതിന് പണം വേണം | ഞങ്ങളെ ഒരിക്കലും അം​ഗീകരിക്കാത്ത സമൂഹമാണ് ഇവിടെയുള്ളതെന്ന് കുട്ടികൾക്കും ഇവരെയൊന്നും ഒരിക്കലും കൂടെ നിർത്താൻ പറ്റില്ലെന്ന് മുതിർന്നവർക്കും തോന്നിയാൽ, അത്തരത്തിലൊരു ചിന്ത വികസിച്ചാൽ കേരളത്തിലെ രണ്ട് വിഭാ​ഗം മനുഷ്യരായി അവർ വേർതിരിയുകയും അപകടകരമായ ചില പരിണിത ഫലങ്ങൾ ഉണ്ടാകുകയും ചെയ്യും | വിദ്യാഭ്യാസ വിദ​ഗ്ധൻ ഡോ. എ.കെ. അബ്ദുൽ ഹക്കീം സംസാരിക്കുന്നു

content highlights: Education expert Dr. A.K. Abdul Hakeem speaks

എ.കെ.അബ്ദുല്‍ ഹക്കീം
എഴുത്തുകാരന്‍, അധ്യാപകന്‍