എഡിസണ്‍ കവാനി ബാഴ്‌സയിലേക്ക്
Sports News
എഡിസണ്‍ കവാനി ബാഴ്‌സയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th December 2021, 9:45 am

ഉറുഗ്വായ് ഫുട്‌ബോളിലെ ആക്രമണത്തിന്റെ അമരക്കാരന്‍ എഡിസണ്‍ കവാനി എഫ്.സി ബാഴ്‌സലോണയിലേക്ക്. ബാഴ്‌സ മാനേജ്‌മെന്റുമായി കവാനി കരാറിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് കവാനി നൗക്യാംപിലേക്കെത്തുന്നത്. ബാഴ്‌സ മുന്നോട്ടുവെച്ച ഓഫര്‍ കവാനി സ്വീകരിച്ചതായി ‘മാര്‍ക‘ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെര്‍ജിയോ അഗ്യൂറോയുടെ വിടവ് നികത്തുന്നതിനായാണ് കവാനി ബാഴ്‌സയിലേക്കെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയസംബന്ധമായ അസുഖം മൂലം അഗ്യൂറോ അടുത്തിടെ വിരമിച്ചിരുന്നു.

സെര്‍ജിയോ അഗ്യൂറോയുടെ അപ്രതീക്ഷിതമായി വിരമിക്കല്‍, പ്ലെയിംഗ് സ്‌പേസും പെയിംഗ് സ്‌പേസും ഒഴിവാക്കി നിര്‍ത്തിയതോടെയാണ് കവാനിയുടെ വരവ് എളുപ്പമാക്കിയത്. അടുത്ത ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തിലാവും കവാനി തട്ടകം മാറ്റുന്നത്.

Barcelona's potential January offer to Edinson Cavani

കവാനിയെ സംബന്ധിച്ച് മാഞ്ചസ്റ്ററില്‍ ഇപ്പോള്‍ നല്ല കാലമല്ല. ക്രിസ്റ്റിയാനോയുടെ വരവും ഫുട്‌ബോളിലെ തന്റെ പഴയ ആക്രമണോത്സുകത ശൈലി കൈവരിക്കാനാവാത്തതും താരത്തിന് തിരിച്ചടിയാണ്.

റാഷ്‌ഫോര്‍ഡും ക്രിസ്റ്റിയാനോയും ഗ്രീന്‍വുഡും ഉള്‍പ്പെടുന്ന മാഞ്ചസ്റ്റര്‍ മുന്നേറ്റ നിരയില്‍, കവാനിക്ക് കാര്യമായി ഒന്നും ചെയ്യാനും സാധിക്കുന്നുമില്ല.

പക്ഷേ കവാനിയെ ടീമിലെത്തിച്ച് തങ്ങളുടെ ഗോള്‍ വരള്‍ച്ച അവസാനിപ്പിക്കാനാണ് ബാഴ്‌സയുടെ ശ്രമം. മുന്‍നിര താരങ്ങളെ നഷ്ടപ്പെടുകയും ലീഗില്‍ നിന്നും തരം താഴ്ത്തപ്പെടുകയും ചെയ്ത ബാഴ്‌സ ഏത് വിധേനയും പഴയ നിലയിലേക്ക് എത്താനുള്ള ശ്രമത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Edison Cavani to sign with Barcelona